വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 13 ശതമാനം വര്‍ധന
വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ അറ്റാദായത്തില്‍ 13 ശതമാനം വര്‍ധന
Tuesday, August 4, 2015 11:20 PM IST
കൊച്ചി: വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2015-16 സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ലാഭവര്‍ധന നേടി. ജൂണ്‍ 30ന് അവസാനിച്ച ത്രൈമാസത്തിലെ പ്രവര്‍ത്തന വരുമാനം 499.28 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ ത്രൈമാസത്തില്‍ 477.69 കോടിയായിരുന്നു. വര്‍ധന 4.52 ശതമാനം. നികുതിക്കു ശേഷമുളള ലാഭം 25.16 കോടി രൂപ. മുന്‍കൊല്ലം ഇതേ കാലയളവില്‍ 22.25 കോടി ആയിരുന്നു ലാഭം. വര്‍ധന 13 ശതമാനം.


വേനല്‍ നേരിടാനുള്ള ഇനം ഉത്പന്നങ്ങളുടെ വില്പനയെ ഇടയ്ക്കിടെ പെയ്ത മഴ പ്രതികൂലമായി ബാധിച്ചു. സ്റ്റോക്ക് ടേണോവര്‍ ദിനങ്ങളുടെ എണ്ണം കുറയ്ക്കാനായത് വിവിധ ചാര്‍ജുകള്‍ കുറയാന്‍ സഹായിച്ചു. മികച്ച ഉത്പന്നശ്രേണിയും ലാഭമുയരാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.