ഡാറ്റാ കേരള സ്മാര്‍ട്ട് ഫെസ്റ് ഈ വര്‍ഷവും
ഡാറ്റാ കേരള സ്മാര്‍ട്ട് ഫെസ്റ് ഈ വര്‍ഷവും
Tuesday, August 4, 2015 11:19 PM IST
കോട്ടയം: ഷോപ്പിംഗ് ആഘോഷമാക്കിയ ഡാറ്റാ കേരള സ്മാര്‍ട്ട് ഫെസ്റ് രണ്ടാം വര്‍ഷത്തിലേക്ക്. ഇന്ത്യയില്‍ത്തന്നെ ഒരു സംഘടന വിജയകരമായി നടപ്പാക്കിയ സെയില്‍സ് പ്രമോഷന്‍ സ്കീമാണിതെന്നു ഡീലേഴ്സ് അസോസിയേഷന്‍ ഓഫ് ടിവി ആന്‍ഡ് അപ്ളയിന്‍സസിന്റെ സംസ്ഥാന പ്രസിഡന്റ് ജോസ് ജെ. പൊന്നേഴത്ത് പറഞ്ഞു. ഏഴു മാസത്തിലധികം നീണ്ട ഷോപ്പിംഗ് മാമാങ്കത്തില്‍ 176 വിജയികളെയാണു തെരഞ്ഞെടുത്തത്.

ബംബര്‍ സമ്മാനമായി ബെന്‍സ് കാറും, രണ്ടാം സമ്മാനമായി 25 ഹ്യൂണ്ടായ് ഇയോണ്‍ കാറുകളും, മൂന്നാം സമ്മാനമായി 50 നാനോ കാറുകളും, നാലാം സമ്മാനമായി 100 ഹോണ്ടാ ബൈക്കുകളും വിജയികള്‍ക്കു ലഭിച്ചു.

2015 ജൂലൈ 15-ന് ആരംഭിച്ച് 2016 ജനുവരി 15 വരെ നീണ്ടു നില്‍ക്കുന്ന രണ്ടാം ഫെസ്റില്‍ ഡാറ്റാ ഷോറൂമുകളില്‍നിന്ന് 5000 രൂപയ്ക്കു മുകളില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കു കൂപ്പണുകള്‍ ലഭിക്കും.


ഇവരില്‍നിന്നു നറുക്കെടുക്കുന്ന വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ഒരു കിലോ സ്വര്‍ണം അല്ലെങ്കില്‍ ഒരു ബെന്‍സ് കാര്‍, രണ്ടാം സമ്മാനമായി 10 ആള്‍ട്ടോ കാറുകള്‍, മൂന്നാം സമ്മാനമായി 25 ബൈക്കുകള്‍, നാലാം സമ്മാനമായി 500 വീഡിയോകോണ്‍ 24' എല്‍ഇഡി ടിവികള്‍, അഞ്ചാം സമ്മാനമായി 1000 മിക്സികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

5000 രൂപയ്ക്കു മുകളിലുള്ള എല്ലാ പര്‍ച്ചേസിനും കേരളത്തിലുടനീളമുള്ള ഡേറ്റ ഷോറൂമുകളില്‍ത്തന്നെ ഉറപ്പായ സമ്മാനങ്ങളും നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.