കോള്‍ഡ് സ്റോണ്‍ ക്രീമറി: ടേബ്ള്‍സ് ഫുഡ് കമ്പനി കഹാല ബ്രാന്‍ഡ്സുമായി കരാറില്‍ ഒപ്പുവച്ചു
കോള്‍ഡ് സ്റോണ്‍ ക്രീമറി: ടേബ്ള്‍സ് ഫുഡ് കമ്പനി കഹാല ബ്രാന്‍ഡ്സുമായി കരാറില്‍ ഒപ്പുവച്ചു
Friday, July 31, 2015 11:16 PM IST
കൊച്ചി: പ്രമുഖ ഫുഡ് ആന്‍ഡ് ബിവറേജസ് കമ്പനിയായ ടേബ്ള്‍സ് ഫുഡ് കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ സൂപ്പര്‍ പ്രീമിയം ഐസ്ക്രീം സ്റോര്‍ ശൃംഖല തുടങ്ങുന്നതിനായി കഹാല ഫ്രാഞ്ചൈസിംഗുമായി കരാറില്‍ ഒപ്പുവച്ചു. 2019-ഓടെ ഇന്ത്യയില്‍ 40-ഉം ശ്രീലങ്കയില്‍ അഞ്ചും സ്റോറുകള്‍ തുടങ്ങാനാണ് കരാര്‍. ഇതില്‍ ആദ്യത്തേത് കൊച്ചി ലുലു മാളില്‍ നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും.

ഇന്ത്യയിലും ശ്രീലങ്കയിലും കോള്‍ഡ് സ്റോണ്‍ ക്രീമറിയെ പരിചയപ്പെടുത്താന്‍ കഴിയുന്നത് ഏറെ അഭിമാനകരവും ആവേശകരവുമാണെന്നു ടേബ്ള്‍സ് ഫുഡ് കമ്പനി സിഇഒയും പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ. യൂസഫലിയുടെ മകളുമായ ഷഫീനാ യൂസഫലി പറഞ്ഞു. മികച്ച ചേരുവകള്‍ മാത്രം ഉപയോഗിച്ച് തയാറാക്കുന്ന കോള്‍ഡ് സ്റോണ്‍ ക്രീമറി ഉത്പന്നങ്ങളുടെ നിലവാരം താന്‍ നേരിട്ട് പരിശോധിക്കുന്നുണ്െടന്നും കോള്‍ഡ് ഗ്രാനൈറ്റ് സ്റോണില്‍ കാന്‍ഡി, കെയ്ക്ക്, പഴങ്ങള്‍ അഥവാ നട്ടുകള്‍ ചേര്‍ത്ത് മിക്സ് ചെയ്യുന്നതിനൊപ്പം നാടന്‍ ഫ്ളേവറും ഇതൊപ്പം ചേര്‍ക്കാന്‍ ശ്രദ്ധിക്കുന്നുണ്െടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കമ്പനിക്ക് പ്ളാന്റ് സ്ഥാപിക്കല്‍ അടക്കം സമഗ്രമായ വിപുലീകരണ പദ്ധതികളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മികച്ച വിപണി പങ്കാളിത്തത്തോടെ ഫുഡ് ആന്‍ഡ് ബിവറേജ്സ് രംഗത്ത് കൂടുതല്‍ ഉന്നതമായ സ്ഥാനത്ത് എത്തും. അഞ്ചു വര്‍ഷങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി കോള്‍ഡ് സ്റോണ്‍ ക്രീമറി ബിസിനസില്‍ കമ്പനി 75-85 കോടി രൂപ മുതല്‍മുടക്കും. ആദ്യ കോള്‍ഡ് സ്റോണ്‍ ക്രീമറി സ്റോര്‍ ഈ നവംബറില്‍ കൊച്ചിയിലെ ലുലു മാളില്‍ തുടങ്ങും. കമ്പനിയുടെ മറ്റൊരു ഉദ്യമമായ ഗെലിറ്റോ റെസ്റോറന്റ് അടുത്തമാസം ലുലു മാലില്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടര്‍ന്ന് ബംഗളൂരുവില്‍ ഏതാനും സ്റോറുകളും അതിനു ശേഷം ഇന്ത്യയിലെയും ശ്രീലങ്കയിലെയും മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ഷഫീന യൂസഫലി പറഞ്ഞു.


ടേബ്ള്‍സ് ഫുഡ് കമ്പനി കോള്‍ഡ് സ്റ്റോണ്‍ ക്രീമറി ബ്രാന്‍ഡിന് എന്തുകൊണ്ടും മികച്ച പങ്കാളിയാണെന്നു കഹാല ബ്രാന്‍ഡ്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് എഡ്ഡി ജിമെനസും പറഞ്ഞു. ചടങ്ങില്‍ ടേബ്ള്‍സ് ഫുഡ് കമ്പനി റസിഡന്റ് ഡയറക്ടര്‍ മാത്യു വെലേന്‍, ജനറല്‍ മാനേജര്‍ (ഇന്ത്യ) മനു ഏബ്രഹാം, ജനറല്‍ മാനേജര്‍ (യുഎഇ) സാജന്‍ അലക്സ് തുടങ്ങിയവരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.