സ്വര്‍ണ ശുദ്ധീകരണ കമ്പനിയെ ഇന്ത്യന്‍ കമ്പനി വാങ്ങി
Wednesday, July 29, 2015 10:55 PM IST
മുംബൈ: പ്രമുഖ സ്വര്‍ണാഭരണ കയറ്റുമതിക്കാരായ രാജേഷ് എക്സ്പോര്‍ട്സ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ശുദ്ധീകരണ കമ്പനിയെ വാങ്ങുന്നു. 2500 കോടി രൂപയ്ക്കാണു സ്വിറ്റ്സര്‍ലന്‍ഡിലെ വല്‍കാംബി എന്ന കമ്പനിയെ വാങ്ങുന്നത്.

വര്‍ഷം 1600 ടണ്‍ ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട് വല്‍കാംബിക്ക്. കഴിഞ്ഞവര്‍ഷം 945 ടണ്‍ സ്വര്‍ണവും 325 ടണ്‍ വെള്ളിയും കമ്പനി ശുദ്ധീകരിച്ചു. അതിന് 2.36 ലക്ഷം കോടി രൂപ വിലവരും. 205 കോടി രൂപ ലാഭമുണ്ടാക്കി കമ്പനി. 1961ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണു കമ്പനി.


രാജ്യത്ത് ശുഭ് ജ്വല്ലേഴ്സ് എന്ന പേരില്‍ 80 സ്വര്‍ണവ്യാപാര ശാലകള്‍ ഉള്ള രാജേഷ് എക്സ്പോര്‍ട്സ് കഴിഞ്ഞവര്‍ഷം 50,463 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി. 655 കോടി രൂപ ലാഭമുണ്ടാക്കി. രാജേഷ് മേത്തയും സഹോദരന്‍ പ്രശാന്ത് മേത്തയുമാണു കമ്പനിയെ നയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.