ആദ്യ സ്കൂള്‍ ഇന്നവേഷന്‍ ലാബ് കിറ്റ്കോ സഹായത്തോടെ വിദ്യോദയയില്‍
ആദ്യ സ്കൂള്‍ ഇന്നവേഷന്‍ ലാബ് കിറ്റ്കോ സഹായത്തോടെ വിദ്യോദയയില്‍
Tuesday, June 30, 2015 11:15 PM IST
കൊച്ചി: സംസ്ഥാനത്തെ ആദ്യ സ്കൂള്‍ ഇന്നവേഷന്‍ ലാബ് സ്ഥാപിക്കുന്നതിനു കൊച്ചിയിലെ വിദ്യോദയ സ്കൂള്‍ പൊതുമേഖലയിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയുമായി കരാര്‍ ഒപ്പുവച്ചു. വിദ്യാര്‍ഥികള്‍ക്ക് വിവിധ കഴിവുകള്‍ പകര്‍ന്ന് നല്‍കാനുദ്ദേശിച്ചുള്ള വിദ്യോദയ ഇന്നവേഷന്‍ നര്‍ച്ചര്‍ സ്കീമിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളില്‍ വിവിധ കഴിവുകള്‍ വികസിപ്പിച്ച് അതിലൂടെ അവരില്‍ സംരംഭകത്വത്തിന്റെയും പുതിയ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ഉത്സാഹം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഈ സംരംഭം. കിറ്റ്കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇതുസംബന്ധിച്ച കരാറില്‍ കിറ്റ്കോയും വിദ്യോദയ സ്കൂള്‍ ട്രസ്റും ഒപ്പുവച്ചത്.

സാമൂഹ്യവും വ്യാവസായികവുമായ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടാന്‍ വിദ്യാര്‍ഥികളെ സഹായിക്കാനുദ്ദേശിച്ചുള്ള സ്കൂളിന്റെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ഇതെന്ന് വിദ്യോദയ സ്കൂള്‍ ട്രസ്റ് എക്സിക്യൂട്ടിവ് ട്രസ്റി ഡോ. പി. ശ്രീകുമാര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വ പരിശീലനം നല്‍കാനും അവരെ പുതിയ സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താനുമുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിടുന്നതെന്ന് സിന്തൈറ്റ് മാനേജിംഗ് ഡയറക്ടറും വിദ്യോദയ സ്കൂള്‍ ട്രസ്റിന്റെ ട്രഷററുമായ ജോര്‍ജ് പോള്‍ പറഞ്ഞു.


വിദഗ്ധരുമായി സംവദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന മെന്‍ഡര്‍ ടോക്, സ്റാര്‍ട്ട് അപ്പുകളെ പരിചയപ്പെടാനും സര്‍ഗാത്മകത വികസിപ്പിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഇന്നവേഷന്‍, ടെക്നോളജി വര്‍ക്ഷോപ്പ്, സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാ മുകള്‍ എന്നിവയ്ക്ക് ജൂലൈ ആദ്യവാരം തുടക്കമാകും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.