എകെജിഎസ്എംഎ നേതൃത്വ ക്യാമ്പ് 31ന്
Friday, May 29, 2015 11:05 PM IST
തിരുവനന്തപുരം: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വ ക്യാമ്പ് 31നു രാവിലെ 9.30ന് ആലപ്പുഴ പുന്നമടയില്‍ നടക്കും. ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ റീജണല്‍ ചെയര്‍മാന്‍ എന്‍. അനന്തപത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. ഡയമണ്ട് ജ്വല്ലറിയെക്കുറിച്ചു ഡിഎച്ച്സി ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ടിലെ വിദഗ്ധരും നികുതി ഘടനയിലെ മാറ്റങ്ങളെക്കുറിച്ചു റിട്ടയേഡ് വാണിജ്യ നികുതി ജോയിന്റ് കമ്മീഷണര്‍ അഡ്വ.കെ.പി. അബ്ദുള്‍ അസീസും ക്ളാസെടുക്കും. സ്വര്‍ണ വ്യാപാരത്തിന്റെ ഭാവി, ലേബര്‍ സെസ്, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റാന്‍ഡേര്‍ഡ്സ്, പോലീസ് റിക്കവറി, ലീഗല്‍ മെട്രോളജി വിഷയങ്ങളിലെ ചര്‍ച്ചകളും സെബിന്‍ എസ്. കൊട്ടാരത്തിന്റെ മോട്ടിവേഷന്‍ ക്ളാസുമുണ്ടായിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി റാംമോഹന്‍ കമ്മത്ത്, ട്രഷറര്‍ അഡ്വ.എസ്. അബ്ദുള്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.