ധനം ബിസിനസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Friday, May 29, 2015 11:04 PM IST
കൊച്ചി: ധനം ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനാണ് ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണനെ ബിസിനസ്വുമണ്‍ ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുത്തു.

കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് മാനേജ്മെന്റ് പ്രഫഷണല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീകാന്ത് ഭാസി ഓണ്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ധിക്ക് അഹമ്മദ് എന്‍ആര്‍ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിനും അര്‍ഹരായി.


പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൌണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൌത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ ഡോ.വി.എ. ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എം.കെ. ദാസ്, മുന്‍ വര്‍ഷങ്ങളിലെ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാക്കളായ സി.ജെ. ജോര്‍ജ്, വി.കെ. മാത്യൂസ് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണയിച്ചത്.

ജൂണ്‍ 20ന് ആറിന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ധനം മാനേജിംഗ് ഡയറക്ടര്‍ കുര്യന്‍ ഏബ്രഹാം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.