വര്‍ക്ക് കോണ്‍ട്രാക്ടിലെ റിവേഴ്സ് ചാര്‍ജ് മെക്കാനിസം
വര്‍ക്ക് കോണ്‍ട്രാക്ടിലെ റിവേഴ്സ് ചാര്‍ജ് മെക്കാനിസം
Monday, May 25, 2015 10:39 PM IST
നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്)

സാധാരണഗതിയില്‍ സേവനനികുതിയുടെ ബാധ്യത വരുന്നതു സേവനദാതാവിനാണ്. എന്നാല്‍, സേവനദാതാവ് വ്യക്തിയോ ഹിന്ദുഅവിഭക്ത കുടുംബമോ പാര്‍ട്ണര്‍ഷിപ്പ് ഫേമോ എ.ഒ.പി.യോ ആവുകയും സേവന സ്വീകര്‍ത്താവ് ബിസിനസ് നടത്തുന്ന ഒരു കമ്പനിയും ആണെങ്കില്‍ സേവനദാതാവും സ്വീകര്‍ത്താവും സേവനനികുതി 50 ശതമാനം വീതം വഹിക്കണം. ഇതു ഭാഗികമായ റിവേഴ്സ് ചാര്‍ജ് മെക്കാനിസം ആണ്.

ഇവിടെ സേവനദാതാവും സ്വീകര്‍ത്താവും സേവനനികുതിയുടെ നിയമബാധ്യത ഉള്ള സ്ഥലത്തുള്ളവരായിരിക്കണം. എന്നാല്‍, സ്വീകര്‍ത്താവ് കമ്പനി ആണെങ്കില്‍ പോലും ബിസിനസ് സ്ഥാപനം അല്ലെങ്കില്‍ ഈ റിവേഴ്സ് ചാര്‍ജ് മെക്കാനിസം ബാധകമാകുകയില്ല. ആ സമയം സേവനദാതാവ് തനിച്ച് 100 ശതമാനം സേവന നികുതിയും അടയ്ക്കണം. പാര്‍ട്ണര്‍ഷിപ്പിന്റെ സ്ഥാനത്തു ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പും ഉള്‍പ്പെടും. താഴെപ്പറയുന്ന ചാര്‍ട്ടില്‍ ഇതു വ്യക്തമാക്കാം.

സേവനദാതാവ് ഗവണ്‍മെന്റ് ലോക്കല്‍ അഥോറിറ്റി ആണെങ്കില്‍

സേവനദാതാവ് ഗവണ്‍മെന്റോ ലോക്കല്‍ അഥോറിറ്റിയോ ആണ് മേല്‍ സൂചിപ്പിച്ച വര്‍ക്ക് കോണ്‍ട്രാക്ടുകള്‍ ചെയ്യുന്നതെങ്കില്‍ ഫിനാന്‍സ് ആക്ടിലെ വകുപ്പ് 65 ബി(49) അനുസരിച്ച് അവയെ സപ്പോര്‍ട്ട് സര്‍വീസ് ആയി കണക്കാക്കുകയും അവ റിവേഴ്സ് ചാര്‍ജ് മെക്കാനിസത്തിനു പാത്രമാവുകയും ചെയ്യും.

അങ്ങനെ വരുമ്പോള്‍ 100 ശതമാനം സേവനനികുതിയും സേവനം സ്വീകരിക്കുന്ന സ്ഥാപനം തന്നെ ആണ് അടയ്ക്കേണ്ടത്. മുകളില്‍ പറഞ്ഞ സാഹചര്യത്തില്‍ സ്വീകര്‍ത്താവ് ബിസിനസ് സ്ഥാപനം അല്ലെങ്കില്‍ ആര്‍ക്കും സേവനനികുതിയുടെ ബാധ്യത ഉണ്ടാവില്ല. ഇതു നെഗറ്റീവ് ലിസ്റില്‍ വരുന്നതാണ്.


കോണ്‍ട്രാക്ട് കാന്‍സല്‍ ചെയ്താലും സേവനനികുതി

വര്‍ക്ക് കോണ്‍ട്രാക്ട് കരാറില്‍ ഏര്‍പ്പെട്ടിട്ട് അഡ്വാന്‍സ് നല്‍കിയതിനു ശേഷം കോണ്‍ട്രാക്ട് കാന്‍സല്‍ ചെയ്യുകയോ നടപ്പാക്കാതെ വരുകയോ ചെയ്താലും അഡ്വാന്‍സ് ലഭിച്ച തുക സേവനനികുതിക്കു വിധേയമാണ്.കോണ്‍ട്രാക്ട് കഴിഞ്ഞശേഷം അവാര്‍ഡ് തുകയെപ്പറ്റി തര്‍ക്കം ഉണ്ടാവുകയും പിന്നീടു കൂടുതല്‍ തുക ലഭിച്ചാലും കൂടുതല്‍ ലഭിച്ച തുകയ്ക്കു നിയമമനുസരിച്ചുള്ള സേവനനികുതി അടയ്ക്കണം.

സേവനമൂല്യം നിശ്ചയിക്കല്‍

വര്‍ക്ക് കോണ്‍ട്രാക്ടുകളിലെ സേവനമൂല്യം നിശ്ചയിക്കുന്നതു സര്‍വീസ് ടാക്സ് റൂള്‍സിലെ 2 എ അനുസരിച്ചാണ്. അവ താഴെ പറയുന്ന രീതികളിലാണ്.

ഒന്നാമത്തെ രീതി: ആകെയുള്ള കോണ്‍ട്രാക്ട് തുകയില്‍നിന്നു സാധനങ്ങളുടെ വില കുറച്ചു ലഭിക്കുന്ന മൂല്യം.
രണ്ടാമത്തെ രീതി: 3 തരത്തിലാണ് ഈ രീതിയില്‍ സേവനമൂല്യം കണക്കാക്കുന്നത്.

14 ശതമാനം സേവനനികുതി 1-6-15 മുതല്‍

പുതിയ നിരക്കായ 14 ശതമാനം സേവനനികുതി 1-06-2015 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.