ഐഡിബിഐ ബാങ്കും ബജാജ് അലയന്‍സും ധാരണാപത്രം ഒപ്പിട്ടു
Sunday, April 26, 2015 11:59 PM IST
കൊച്ചി: ഐഡിബിഐ ബാങ്കില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന പ്രകാരമുള്ള ഇന്‍ഷ്വറന്‍സ് ആനുകൂല്യം ലഭിക്കും. ഇതനുസരിച്ച് 18-70 പ്രായപരിധിയിലുള്ളവര്‍ക്ക് 12 രൂപയും സേവന നികുതിയും ഉള്‍പ്പെടുന്ന വാര്‍ഷിക പ്രീമിയത്തിന്മേല്‍ രണ്ടു ലക്ഷം രൂപ വരെ അപകട ഇന്‍ഷ്വറന്‍സ് കവറേജ് ഉണ്ടാകും. ധാരണാപത്രത്തില്‍ ഐഡിബിഐ ബാങ്ക് റീട്ടയില്‍ ബാങ്കിംഗ് ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ ജോഷിയും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ശശികുമാര്‍ അദിദാമുവും ഒപ്പുവച്ചു. ഐഡിബിഐ ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എം.ഒ. റെഗോ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.കെ.വി. ശ്രീനിവാസന്‍ എന്നിവര്‍ സംബന്ധിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.