ഫെഡറല്‍ ബാങ്ക് ലീഗല്‍ ഓഫീസര്‍മാരുടെ സംഗമം
Tuesday, April 21, 2015 12:26 AM IST
കൊച്ചി: ഫെഡറല്‍ ബാങ്ക് ലീഗല്‍ ഓഫീസര്‍മാരുടെ പത്താമതു ബയനിയല്‍ കോണ്‍ഫറന്‍സ് ഹൈക്കോടതി ജഡ്ജി ജസ്റീസ് വി. ചിദംബരേഷ് ഉദ്ഘാടനംചെയ്തു. ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, ജനറല്‍ മാനേജരും സിആര്‍ഒയുമായ കെ.ആര്‍. മോഹനചന്ദ്രന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജരും ലീഗല്‍ വിഭാഗം മേധാവിയുമായ മധുസൂദനന്‍, അസിസ്റന്റ് ജനറല്‍ മാനേജര്‍ പി.എം. ശബ്നം എന്നിവര്‍ പ്രസംഗിച്ചു.

സമകാല നിയമവിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനും ലീഗല്‍ ഓഫീസര്‍മാര്‍ക്കു തങ്ങളുടെ അറിവുകള്‍ പങ്കുവയ്ക്കാനും പരസ്പര സംവേദനത്തിനുമായാണു രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഫെഡറല്‍ ബാങ്ക് ലീഗല്‍ ഓഫീസര്‍മാരുടെ സംഗമം സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.