ഫൈന്‍ ഡൈനിംഗ് റസ്ററന്റ് കൊച്ചിയില്‍
Tuesday, April 21, 2015 11:02 PM IST
കൊച്ചി: ഫ്രാന്‍സില്‍ രൂപമെടുത്ത് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് ഫുഡ് കാസിലിന്റെ (എഫ്എഫ്സി) ഫൈന്‍ ഡൈനിംഗ് റസ്ററന്റ് നാളെ ഇടപ്പള്ളി ലുലു ട്രാഫിക് സിഗ്നലിനു സമീപത്തു തുറക്കും. 2,600 ചതുരശ്രയടി വിസ്തീര്‍ണവും കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലവും മിനി പാര്‍ട്ടി ഹാളും കാര്‍ പാര്‍ക്കിംഗും അടക്കം വിപുലമായ സജ്ജീകരണവുമുള്ള റസ്ററന്റ് രാവിലെ പത്തു മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും.

അബുദാബി കേന്ദ്രമായ മോണ്ടിയല്‍ ഫുഡ്സ് എല്‍എല്‍സിയാണ് എഫ്എഫ്സി ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍. ഇന്ത്യയില്‍ അവനീര്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡാണ് മാസ്റര്‍ ഫ്രാഞ്ചൈസി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.