കോതമംഗലത്ത് കെഎല്‍എം ടിയാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തുറന്നു
കോതമംഗലത്ത് കെഎല്‍എം ടിയാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് തുറന്നു
Tuesday, April 21, 2015 11:01 PM IST
കോതമംഗലം: കെഎല്‍എമ്മിന്റെ ആദ്യ ജ്വല്ലറി ടിയാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഉദ്ഘാടനം കോതമംഗലത്ത് ചലച്ചിത്രതാരങ്ങളായ നിവിന്‍ പോളിയും നമിത പ്രമോദും ചേര്‍ന്ന് നിര്‍വഹിച്ചു. കെഎല്‍എം ടവറില്‍ നടന്ന ചടങ്ങില്‍ കെഎല്‍എം ഗ്രൂപ്പ് ചെയര്‍മാന്‍ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.

മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.പി. ബാബു, മാനേജിംഗ് ഡയറക്ടര്‍ ജോസുകുട്ടി സേവ്യര്‍, ടിയാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എംഡി ജയിംസ് ജോസഫ് അറമ്പന്‍കുടി, ഡയറക്ടര്‍മാരായ മൈതീന്‍ മുഹമ്മദ്, ബേബി മാത്യു സോമതീരം, ബിജി ഷിബു, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ സാബു ചെറിയാന്‍, ജോര്‍ജ് കുര്യയ്പ്പ്, കെ.വി. തോമസ്, പ്രമീള സണ്ണി, പ്രിന്‍സ് വര്‍ഗീസ്, പ്രഫ. കെ.എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.


5,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പണിതീര്‍ത്ത ഷോറൂമില്‍ പുതുമയാര്‍ന്ന ഡിസൈനുകളുള്ള വമ്പിച്ച ശേഖരം ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡയമണ്ട്സിനായും കുട്ടികള്‍ക്കായും വിവാഹ പാര്‍ട്ടികള്‍ക്കായും പ്രത്യേകം വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓരോ 25,000 രൂപയുടെ പര്‍ച്ചേയ്സിനും സ്വര്‍ണനാണയങ്ങളും ഒരു കാരറ്റ് ഡയമണ്ട് വാങ്ങുമ്പോള്‍ 5,000 രൂപ വരുന്ന കാഷ് ഡിസ്കൌണ്ടും നല്‍കുമെന്ന് എംഡി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.