ഓഹരി വിപണികളില്‍ വന്‍ ഇടിവ്
ഓഹരി വിപണികളില്‍ വന്‍ ഇടിവ്
Tuesday, April 21, 2015 11:00 PM IST
മുംബൈ: ഓഹരിവിപ ണികളില്‍ തിങ്കളാഴ്ച വന്‍ ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 555.89 പോയിന്റ് താഴ്ന്നപ്പോള്‍ നിഫ്റ്റി 157.90 പോയിന്റ് ഇടിവു രേഖപ്പെടുത്തി. ബിഎസ് ഇ 27,886.21 പോയിന്റിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.നിഫ്റ്റി 8,448.10 ലും.

മാര്‍ച്ചില്‍ അവസാനിച്ച ത്രൈപാദത്തിലെ ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തനഫലം മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതും, ഏഷ്യന്‍ വിപണികളുടെ തകര്‍ച്ചയും വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം വിദേശനിക്ഷേപകര്‍ വിപണിയില്‍ നിന്ന് വിട്ടുനിന്നതും തിരിച്ചടിക്ക് ആക്കംകൂട്ടി. മാര്‍ച്ച് 26നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്നലത്തേത്. 2014-15 സാമ്പത്തികവര്‍ഷത്തില്‍ ലാഭം കൂടിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനു തിരിച്ചടി നേരിട്ടു. കമ്പനിയുടെ ഓഹരി 4.46 ശതമാനം ഇടിഞ്ഞു. മോട്ടോര്‍കോര്‍പ് (3.96), സിപ്ള (3.03), ആക്സിസ് ബാങ്ക് (2.94) എന്നിവരാണ് നഷ്ടം നേരിട്ട മറ്റു പ്രബല കമ്പനികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.