രണ്ടു സ്പെഷല്‍ താരിഫ് വൌച്ചറുകള്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കി
Saturday, March 28, 2015 11:21 PM IST
കണ്ണൂര്‍: പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഉപയോഗിച്ച സെക്കന്‍ഡിന് ആനുപാതികമായി മാത്രം നിരക്ക് ഈടാക്കുന്ന പുതിയ രണ്ട് സ്പെഷല്‍ താരിഫ് വൌച്ചറുകള്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കി.

ഇന്ത്യ മുഴുവന്‍ ഏതു നെറ്റ്വര്‍ക്കിലേക്കും 90 ദിവസത്തേക്ക് 62000 സെക്കന്‍ഡ് സംസാരസമയം ലഭിക്കുന്ന 449 രൂപയുടെയും 30 ദിവസത്തേക്കു 20400 സെക്കന്‍ഡ് സംസാരസമയം ലഭിക്കുന്ന 149 രൂപയുടെയും വൌച്ചറുകളാണ് ഇവ. ആക്ടിവേറ്റ് ചെയ്യാന്‍ യഥാക്രമം 449 രൂപ അല്ലെങ്കില്‍ 149 രൂപ റീചാര്‍ജ് ചെയ്യുകയോ ടഠഢ ഢഛകഇഋ449 അല്ലെങ്കില്‍ ടഠഢഢഛകഇഋ149 എന്ന് ടൈപ്പ് ചെയ്ത് 123 ലേക്ക് എസ്എംഎസ് അയയ്ക്കുകയോ വേണം.


ജനപ്രിയ വൌച്ചറായ 135 രൂപയുടെ പള്‍സ് നിരക്ക് നിലവിലുള്ള സെക്കന്‍ഡിന് പകരം മിനിറ്റിന് മാറ്റുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ പുതിയ രണ്ട് വൌച്ചറുകളും ജൂണ്‍ 23 വരെ പ്രമോഷണല്‍ ഓഫറായി ബിഎസ്എന്‍എല്‍ പുറത്തിയിറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.