വിപണിയില്‍ അവതരിപ്പിച്ചു
Saturday, March 7, 2015 12:53 AM IST
മിതാഷി എയര്‍കണ്ടീഷണര്‍

കൊച്ചി: ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകളില്‍ ഒന്നായ മിതാഷി എയര്‍കണ്ടീഷണര്‍ വിപണിയിലെത്തി. എല്‍ഇഡി ടിവി, ഡിവിഡി പ്ളെയേഴ്സ്, സ്പീക്കര്‍ സിസ്റം, ടാബ്ലെറ്റ്, മൊബൈല്‍ എന്നീ ഉത്പന്നങ്ങളിലെ സാന്നിധ്യമായ മിതാഷി ഒരു ടണ്‍, ഒന്നര ടണ്‍, രണ്ടു ടണ്‍ ശ്രേണിയില്‍ എയര്‍കണ്ടീഷണറുകള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ടര്‍ബോ കൂളിംഗ് സംവിധാനം, നിശബ്ദമായ പ്രവര്‍ത്തനം, മുറികളുടെ എല്ലാ ഭാഗത്തും ശീതീകരണം, ഇന്ധനലാഭശേഷി, വൈദ്യുതി നഷ്ടം തടയുന്ന 100 ശതമാനം ചെമ്പുകുഴലുകള്‍, എല്‍ഇഡി റിമോട്ട് കണ്‍ട്രോള്‍, ഉപയോഗ സമയം കുറയ്ക്കുന്ന സ്ളീപ്പര്‍ ടൈം എന്നീ പ്രധാന പ്രത്യേകതകളുള്ള എയര്‍കണ്ടീഷണറുകള്‍ക്ക് 28,990 രൂപ മുതലാണ് വില. മൂന്നു വര്‍ഷത്തെ ഉത്പന്ന വാറന്റിക്കു പുറമെ എയര്‍കണ്ടീഷണര്‍ രംഗത്ത് അപൂര്‍വമായ അഞ്ചുവര്‍ഷ കംപ്രസര്‍ വാറന്റിയും മിതാഷിയെ ശ്രദ്ധേയമാക്കുന്നതായി അധികൃതര്‍ അവകാശപ്പെട്ടു.

സാംസംഗ് ഗാലക്സി ടാബ് ആക്റ്റീവ്

കൊച്ചി: സാംസംഗിന്റെ എന്റര്‍പ്രൈസ് ഉപയോഗത്തിനായുള്ള ഗാലക്സി ടാബ് ആക്റ്റീവ് ഇന്ത്യന്‍ വിപണിയിലെത്തി. സമകാലിക ബിസിനസ് ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചാണ് ആക്റ്റീവ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 9.75 മിമീ കനമുള്ള, ഭാരം കുറഞ്ഞ ഈ മോഡല്‍ റീപ്ളേസ് ചെയ്യാവുന്ന ബാറ്ററിയുമായാണ് എത്തുന്നത്. പ്രകാശമേറിയ സാഹചര്യങ്ങളിലും ടാബിലെ ഉള്ളടക്കം വ്യക്തമായി കാണാന്‍ സഹായിക്കുന്ന ടച്ച് സ്ക്രീന്‍ 12 ഇഞ്ച് എല്‍സിഡി ഡിസ്പ്ളേയാണ് ആക്റ്റീവിനുള്ളത്. 1.2 ഗിഗാഹെര്‍ട്സ് പ്രോസസര്‍ കരുത്തേകുന്ന ഈ മോഡലിന് 1.5 ജിബി റാം ശേഷിയുമുണ്ട്.


ഐപി 67 ഡസ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റന്‍സ് സര്‍ട്ടിഫിക്കേഷന്‍, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയുള്ള ഈ മോഡലിന് ഒപ്പം സുരക്ഷിത കവചവുമുണ്ട്. 1.2 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ചകളില്‍ നിന്നു പോലും ടാബിനെ സംരക്ഷിക്കാന്‍ ഈ കവചം സഹായിക്കും. 10 മണിക്കൂര്‍ വരെ ബാക്ക്അപ് നല്‍കുന്ന 4450 എംഎഎച്ച് ബാറ്ററി, 3.1 എംപി പിന്‍ കാമറ, 1.2 എംപി മുന്‍ കാമറ എല്‍ഇഡി ഫ്ളാഷ് സവിശേഷതകളുമുണ്െടന്ന് അധികൃതര്‍ വ്യക്തമാക്കി.


വനിതകള്‍ക്കായി ക്രോക്സ് ഷൂ ശ്രേണി

കൊച്ചി: വനിതകള്‍ക്കായി ക്രോക്സ്, ബിസിഡേ കളക്ഷന്‍ ഷൂ ശ്രേണി വിപണിയിലെത്തി. ആകര്‍ഷകമായ വര്‍ണങ്ങളില്‍ പാദങ്ങള്‍ക്ക് ദിവസം മുഴുവന്‍ സുഖം പകരുന്നവയാണ് പുതിയ ഷൂ ശ്രേണിയെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഡ്യുയറ്റ് ബിസിഡേ ഈസി-ഓണ്‍ഷൂ, ബിസിഡേ സ്കിമ്മര്‍, ബിസിഡേ ബാലറ്റ് ഫ്ളാറ്റ് എന്നിവ പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. അള്‍ട്രാവയലറ്റ്, പേള്‍വൈറ്റ്, സ്മോക്ക്, കാന്‍ഡി പിങ്ക് എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഡ്യുയറ്റ് ബിസിഡേ ഈസി-ഓണ്‍ ഷൂവിന്റെ വില 3,995 രൂപയാണ്.

ഇലക്ട്രിക് ബ്ളൂ, വൈറ്റ്, അള്‍ട്രാവയലറ്റ്, പോപ്പി, ബ്ളാക്, ഫ്യൂക്സിയ എന്നിവയാണ് ബിസിഡേ സ്കിമ്മറിന്റെ നിറങ്ങള്‍. വില 3,495 രൂപ. ലൈറ്റ് ഗ്രേ, ഗ്രാഫൈറ്റ് നിറങ്ങളില്‍ ലഭിക്കുന്ന ബാലറ്റ് ഫ്ളാറ്റിന്റെ വില 2,995 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.