സത്യാകി രസ്തോഗി എസ്ബിടിയില്‍ ജനറല്‍ മാനേജര്‍
സത്യാകി രസ്തോഗി  എസ്ബിടിയില്‍  ജനറല്‍ മാനേജര്‍
Saturday, March 7, 2015 12:53 AM IST
തിരുവനന്തപുരം: സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ വിജിലന്‍സ് വിഭാഗം ജനറല്‍ മാനേജരായി സത്യാകി രസ്തോഗി സ്ഥാനമേറ്റു. ലഖ്നോ സ്വദേശിയായ ഇദ്ദേഹം സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബംഗളൂരു, ന്യൂഡല്‍ഹി ഓഫിസുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് എസ്ഐഡിബിഐ വിജിലന്‍സ് വിഭാഗത്തില്‍ നിയമിതനാകുകയും ഡപ്യൂട്ടി ജനറല്‍ മനേജരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എന്‍ജിനിയറിംഗ് ബിരുദം നേടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.