എന്‍എസ്ഇഎല്‍ അഴിമതി: മൂന്നു ബ്രോക്കര്‍മാര്‍ അറസ്റില്‍
Wednesday, March 4, 2015 10:58 PM IST
മുംബൈ: നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മൂന്നു ബ്രോക്കര്‍മാരെ അറസ്റ്് ചെയ്തു. ആനന്ദ് റാത്തി കമ്മോഡിറ്റീസ് ലിമിറ്റഡിലെ അമിത് റാത്തി, ജിയോജിത്ത് കോംട്രേഡിലെ സി.പി കൃഷ്ണന്‍, ഇന്ത്യ ഇന്‍ഫോലൈന്‍ കമ്മോഡിറ്റീസിലെ ചിന്തന്‍ മോദി എന്നിവരെയാണു കസ്റ്റഡിയില്‍ എടുത്തത്. വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണു ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.