അടിസ്ഥാന മേഖലയുടെ വികസനം ലക്ഷ്യമിട്ട ബജറ്റ്: ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്
അടിസ്ഥാന മേഖലയുടെ വികസനം ലക്ഷ്യമിട്ട ബജറ്റ്: ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്
Sunday, March 1, 2015 1:10 AM IST
കൊച്ചി: ബജറ്റ് അടിസ്ഥാനമേഖലയുടെ വികസനത്തില്‍ ഊന്നിക്കൊണ്ടുള്ളതാണെന്നും മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ ബജറ്റ് മികച്ചതാണെന്നും മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അഭിപ്രായപ്പെട്ടു. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) വര്‍ധിപ്പിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും ജിഎസ്ടി നടപ്പിലാക്കുന്നതിനായുള്ള അംഗീകാരവും വ്യവസായ മേഖലയ്ക്കു പുതു ഉണര്‍വേകുമെന്നു പ്രതീക്ഷിക്കുന്നു. സ്വര്‍ണം പണമാക്കുന്നതിനുള്ള ധനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. സ്വര്‍ണവായ്പയിലൂടെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.