ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റ്: എം.എ. യൂസഫലി
ദീര്‍ഘവീക്ഷണത്തോടെയുള്ള ബജറ്റ്: എം.എ. യൂസഫലി
Sunday, March 1, 2015 1:10 AM IST
കൊച്ചി: ബജറ്റ് സന്തുലിതവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമാണെന്ന് പ്രമുഖ വ്യവസായി എം.എ. യൂസഫലി അഭിപ്രായപ്പെട്ടു. ബജറ്റ് ഹ്രസ്വകാല നികുതി ഇളവുകളെക്കാളുപരി രാഷ്ട്ര വികസനത്തെയാണു ലക്ഷ്യമിടുന്നത്.

അടിസ്ഥാന വികസന പദ്ധതികള്‍ക്കായി അവതരിപ്പിച്ചിട്ടുള്ള നികുതി രഹിത ബോണ്ടുകളും പിപിപി മാതൃകയുടെ പുനരവതരണവും ഒരു നിക്ഷേപകനെന്ന നിലയില്‍ പ്രതീക്ഷ നല്‍കുന്നുവെന്നും ഇതു നിക്ഷേപകരുടെ വിശ്വാസം ഉയര്‍ത്തുന്നതിനൊപ്പം നിരവധി പ്രവാസി നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ നിയമപരമായ അനുമതികള്‍ ഒരേ ഇടത്തുനിന്നു നല്‍കുന്നതിനുള്ള പദ്ധതികള്‍ പുത്തന്‍ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.