സന്തുലിത നിര്‍ദേശങ്ങള്‍: ശ്യാം ശ്രീനിവാസന്‍
Sunday, March 1, 2015 1:09 AM IST
കൊച്ചി: സര്‍ക്കാരിനു മേലുള്ള പ്രതീക്ഷകളും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളും കണക്കിലെടുത്തുകൊണ്ടുള്ള സന്തുലിതമായ നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളതെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍.

സുഗമമായ വ്യവസായ വികസനം ഉറപ്പാക്കുന്നതിനും അടിസ്ഥാനസൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലെ തടസങ്ങള്‍ നീക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്. ചരക്കു സേവന നികുതി നടപ്പാക്കാന്‍ തീരുമാനിച്ചതും പാപ്പര്‍ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനവും വ്യവസായത്തെ സഹായിക്കും.


ബജറ്റിലെ സാമൂഹിക ക്ഷേമ നിര്‍ദേശങ്ങളും ശ്രദ്ധേയങ്ങളാണ്. മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികളും എടുത്തുപറയേണ്ടിയിരിക്കുന്നുവെന്നും നികുതി ഇളവുകളും ശ്രദ്ധേയങ്ങളാണെന്നും ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.