ബി-ടു-ബി മീറ്റില്‍ 5,200 വ്യാപാരചര്‍ച്ചകള്‍, 250 കോടിയുടെ ബിസിനസ്
Sunday, March 1, 2015 1:12 AM IST
കൊച്ചി: ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കായി നടത്തിയ ത്രിദിന ബിസിനസ്-ടു-ബിസിനസ് മീറ്റില്‍ 5,200 വ്യാപാര ചര്‍ച്ചകള്‍ക്കു സാക്ഷ്യം വഹിച്ചു. മീറ്റില്‍ പങ്കെടുത്ത സംസ്ഥാനത്തെ വ്യവസായികള്‍ക്ക് വ്യാപാര ചര്‍ച്ചകളിലൂടെ 100 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിച്ചു.

ഇതു കൂടാതെ 150 കോടിയുടെ ഓര്‍ഡറിനായുള്ള അന്വേഷണങ്ങളും മീറ്റിലുണ്ടായി. അടുത്ത ചര്‍ച്ചകളിലൂടെ ഈ ഓര്‍ഡറിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകും.

കൊച്ചിയില്‍ ഹോട്ടല്‍ ലെ മെറിഡിയനിലാണ് മൂന്നു ദിവസത്തെ ബി-ടു-ബി അരങ്ങേറിയത്. വ്യാപാര ചര്‍ച്ചകളില്‍ വിദേശത്തു നിന്നുള്ള 74 പേരടക്കം 336 ബയര്‍മാരും 150 സെല്ലര്‍മാരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.