3ജി സ്പെക്ട്രം ലേലം: വിശദ വിവരങ്ങള്‍ പുറത്തുവിട്ടു
3ജി സ്പെക്ട്രം ലേലം: വിശദ വിവരങ്ങള്‍ പുറത്തുവിട്ടു
Saturday, January 31, 2015 11:44 PM IST
ന്യൂഡല്‍ഹി: 3ജി സ്പെക്ട്രത്തിന്റെ ലേലം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. അഖിലേന്ത്യാ തലത്തില്‍ 22 സേവന മേഖലകളിലെ 17 ഇടങ്ങളിലേക്കാണ് മെഗാഹെര്‍ട്സിന് 3,705 കോടി രൂപ അടിസ്ഥാനവിലയാക്കി അഞ്ചു മെഗാഹെര്‍ട്സ് സ്പെക്ട്രം ലേലം ചെയ്യുന്നത്.

2100 മെഗാഹെര്‍ട്സ് (3ജി) ബാന്‍ഡില്‍ ടെലികോം റെഗുലേറ്ററായ ട്രായി നിര്‍ദേശിച്ചതിലും 75 ശതമാനം കുറവ് സ്പെക്ട്രമാണു ലേലത്തിനായി ലഭ്യമാക്കിയിട്ടുള്ളത്. പുതുക്കിയ തീരുമാന പ്രകാരം സ്പെക്ട്രം ലേലം നാലിന് ആരംഭിക്കുമെന്നാണ് ടെലികോം ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. 3ജി സ്പെക്ട്രം ലേലത്തില്‍ ഒരു സര്‍വീസ് മേഖലയില്‍ ഒരു കമ്പനിക്കു മാത്രമെ സ്പെക്ട്രം ലഭ്യമാകൂവെന്നും വിശദാംശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മു-കാഷ്മീര്‍, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങള്‍ ഒഴിച്ചുള്ള സര്‍വീസ് മേഖലകളിലേക്കാണ് അഞ്ചു മെഗാഹെര്‍ട്സിന്റെ ഒരു ബ്ളോക്ക് സ്പെക്ട്രം ലേലത്തിനു ലഭ്യമാക്കിയിരിക്കുന്നത്. മൊത്തത്തില്‍ 85 മെഗാഹെര്‍ട്സ് സ്പെക്ട്രം ലേലം ചെയ്യുന്നതിലൂടെ 17,555 കോടി രൂപ സ്വരൂപിക്കാനാകുമെന്നാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇതില്‍ 5,793 കോടി രൂപ നടപ്പുവര്‍ഷം തന്നെ നേടാനാകുമെന്നും വിലയിരുത്തുന്നു.


3ജി ലേല നടപടികള്‍ക്ക് ടെലിക്കോം പ്രത്യേക സമയപരിധിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലേലത്തില്‍ താത്പര്യമുള്ള കമ്പനികള്‍ക്കു ഫെബ്രുവരി 16 മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനുവരി 13ന് നടന്ന 900, 1800, 800 മെഗാഹെര്‍ട്സ് ബാന്‍ഡുകളുടെ ലേലത്തിലെന്ന പോലെ പ്രീ-ബിഡ് സെഷനായി ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ആവശ്യമുന്നയിച്ചെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് ഇത് അനുവദിച്ചിട്ടില്ല.

ഇതു സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയ്ക്കായി കമ്പനികള്‍ക്ക് ഫെബ്രുവരി രണ്േടാടെ ടെലികോം ഡിപ്പാര്‍ട്ട്മെന്റിനെ സമീപിക്കാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.