ലക്ഷ്യപൂര്‍ത്തീകരണത്തിനും തയാറെടുപ്പുകള്‍ക്കും 'ജികെഎസ്എഫ് പ്ളസ് '
Wednesday, January 28, 2015 11:05 PM IST
തിരുവനന്തപുരം: ഷോപ്പിംഗ് ഫെസ്റിവലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണമാക്കുന്നതിനും തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ സ്ഥായിയായ വിപണനം സാധ്യമാക്കുന്നതിനും 'ജികെഎസ്എഫ് പ്ളസ്' എന്ന പേരില്‍ ഒരു തുടര്‍പദ്ധതിക്കു തുടക്കം കുറിക്കുകയാണെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു.

ഫെസ്റിവലിനെ സംബന്ധിച്ചുള്ള വിവരശേഖരണവും വിലയിരുത്തലും നടത്തുകയാണ് ഇതിലെആദ്യപരിപാടി. പങ്കെടുക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വ്യാപാരസംഘടനകളില്‍ നിന്നു നേരിട്ടു വിവരങ്ങള്‍ ശേഖരിച്ച് ഇതു സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ പുനഃസംഘടനവും സ്ഥാപനവത്കരണവും പരിഗണയിലാണെന്ന് അദ്ദേഹം പറഞ്ഞു. കയര്‍- കരകൌശല മേഖലകളടക്കമുള്ള തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനുള്ള ആസൂത്രണവും നിര്‍വഹണവും ജി.കെ.എസ്.എഫ് പ്ളസില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇതിനായി ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകളും നടത്തുന്നുണ്ട്. ടൂറിസം കേന്ദ്രീകൃതമായി കയറുല്‍പ്പന്നങ്ങളും കരകൌശല ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശില്പശാലകള്‍ ഈ വര്‍ഷത്തെ മേളയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നു കേരളത്തിലെ പ്രമുഖമായ നാലു ഷോപ്പിംഗ് മാളുകളില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നതിനുള്ള പ്രത്യേക പവലിയനുകള്‍ സ്ഥിരംസംവിധാനമായി ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്െടന്ന് ജികെഎസ്എഫ് ഡയറക്ടര്‍ കെ.എം. അനില്‍ മുഹമ്മദ് പറഞ്ഞു.


ആദ്യ നാട്ടുവിപണി കരുനാഗപ്പള്ളി കെസി സെന്റെറില്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ ഫെബ്രുവരി 11 ന് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഉത്പന്നങ്ങളാകും ഈ പവലിയനില്‍ ഉണ്ടാകുക. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഓരോ വിപണനകേന്ദ്രങ്ങള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടര്‍ പറഞ്ഞു. ഉല്‍പ്പന്ന വിപണന പ്രോത്സാഹനത്തിനു കുടുംബശ്രീയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും വിദേശ രാജ്യങ്ങളിലും ഇത്തരത്തിലുള്ള വിപണികള്‍ തുറക്കുവാന്‍ ആലോചിക്കുന്നുണ്ട്.

ജികെഎസ്എഫ് പ്ളസില്‍ ഉള്‍പ്പെടുത്തി സീസണ്‍ ഒമ്പതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കും. സീസണ്‍ ഒമ്പത് ഒരുമെഗാഈവന്റായി സംഘടിപ്പിക്കുവാന്ണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.