സില്‍കോണ്‍ നവീകരിച്ച കോട്ടയം ഷോറൂം ഉദ്ഘാടനം നാളെ
Friday, December 19, 2014 11:03 PM IST
കോട്ടയം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഫുട്വെയര്‍, ബാഗ് റീട്ടെയ്ല്‍ ശൃംഖലയായ സില്‍കോണിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം നാളെ നടക്കും. കോട്ടയം ബേക്കര്‍ ജംഗ്ഷനില്‍ മറ്റീത്ര ബില്‍ഡിംഗില്‍ രാവിലെ 11ന് ചലച്ചിത്രതാരം അമലപോള്‍ 5000 ചതുരശ്രഅടി വിസ്തൃതിയുള്ള നവീകരിച്ച ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കും.

ഒരു കുടക്കീഴില്‍ മുന്‍നിര ബ്രാന്‍ഡുകള്‍ക്കൊപ്പം ഫുട്വെയറുകളും ബാഗുകളും അക്സസറികളും ലഭ്യമാകുന്നുവെന്നതാണ് ഷോറൂമിന്റെ സവിശേഷത. 159 രൂപ മുതല്‍ 9,999 രൂപ വരെയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാണ്.

ജെന്റ്സ് ചെരിപ്പുകള്‍, ഷൂസുകള്‍, ലേഡീസ് ചെരിപ്പുകള്‍, പാര്‍ട്ടി വെയര്‍, കിഡ്സ് ചെരിപ്പുകള്‍, ലേഡീസ് ബാഗുകള്‍, ലഗേജുകള്‍, ലതര്‍ ഉത്പന്നങ്ങള്‍ എന്നിവ ലഭിക്കും. സംസ്ഥാനത്ത് പുതുതായി ഏഴ് സ്ഥലങ്ങളില്‍ക്കൂടി ഷോറൂമുകള്‍ തുറക്കും. വൈകാതെ മിഡില്‍ ഈസ്റ് രാജ്യങ്ങളിലും സില്‍കോണ്‍ ഉല്പന്നങ്ങള്‍ എത്തിക്കാനാണു പദ്ധതി. ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ ഏറ്റവും മിതമായ വിലയില്‍ മികച്ച സേവനത്തിന്റെ പിന്‍ബലത്തോടെ എത്തിക്കുകയാണ് ലക്ഷ്യം. 1963ല്‍ കൊച്ചിയില്‍ ആരംഭിച്ച സില്‍ക്കോണ്‍ തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, കൊച്ചി, തൃശൂര്‍, തലശേരി, കണ്ണൂര്‍, തൊടുപുഴ എന്നിവിടങ്ങളിലായി 13 ഷോറൂമുകളുണ്ട്. കോട്ടയത്തെ നവീകരിച്ച ഷോറൂമിന് പിന്നാലെ കോഴിക്കോട്, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലും ഷോറൂ ആരംഭിക്കും. പത്രസമ്മേളനത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.വി. ഷിറാസ്, സ്ഥാപക ചെയര്‍മാന്‍ കെ.ഹംസ, എക്സിക്യൂട്ടീവ് ഡയറക്്ടര്‍ എന്‍.എം. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.