ഐഡിബിഐ ഫെഡറലില്‍ നിന്നു പുതിയ ഇന്‍ഷ്വറന്‍സ് പ്ളാന്‍
Friday, November 28, 2014 10:39 PM IST
കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെയും മുന്‍നിര വ്യവസായ വികസന ബാങ്കായ ഐഡിബിഐയുടെയും സംയുക്ത സംരംഭമായ ഐഡിബിഐ ഫെഡറല്‍ പുതിയ ഇന്‍ഷ്വറന്‍സ് പ്ളാന്‍ അവതരിപ്പിച്ചു. നൂറുവയസു വരെ സംരക്ഷണം നല്‍കുന്ന ആയുഷ്ക്കാല ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീമായ ഹോള്‍ലൈഫ് സേവിംഗ്സ് ഇന്‍ഷ്വറന്‍സ് പ്ളാനിന് ഒട്ടേറെ പുതുമകളുണ്ട്.

നൂറുവയസു വരെ സംരക്ഷണം, വലിയ കാര്യങ്ങള്‍ നിറവേറ്റാന്‍ പ്രീമിയം പേയ്മെന്റ് ടേമിന്റെ അവസാനം ലഭിക്കുന്ന ലംപ്സം പേഔട്ട്, 100 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രണ്ടാമത്തെ ലംപ്സം പേഔട്ട്, സേവിംഗ്സിനു പ്രചോദനം നല്‍കാന്‍ ഗാരന്റീഡ് അഡീഷനുകളും ബോണസുകളും, സാമ്പത്തിക സംരക്ഷണത്തോടൊപ്പം മരണാനുകൂല്യങ്ങളും, പോളിസി സറണ്ടര്‍ മൂല്യത്തിലെത്തുമ്പോള്‍ 85 ശതമാനം വായ്പ, 80സി, 10(10ഡി) വകുപ്പുകള്‍ പ്രകാരം ആദായനികുതി ആനുകൂല്യം എന്നിവയാണ് പ്രത്യേകതകള്‍.


സാമ്പത്തിക സംരക്ഷണം തേടുന്നവര്‍ക്ക് ഗാരന്റീഡ് റിട്ടേണും ലംപ്സം പേഔട്ടുമാണ് കമ്പനിയുടെ ഉറപ്പെന്ന് ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് സിഇഒ വിഘ്നേഷ് ഷഹാനേ പറഞ്ഞു. പോളിസി ഉടമകള്‍ക്ക് ആക്സിഡന്റല്‍ ഡെത്ത് ഇന്‍ഷ്വറന്‍സ് ഇതിന്റെ ഭാഗമായിരിക്കുമെന്ന് കമ്പനി ഇ-ബിസിനസ് തലവന്‍ അനീഷ് ഖന്ന അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശറയശളലറലൃമഹ.രീാ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.