ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റിവല്‍: കയര്‍ ഫെഡുമായി ധാരണയായി
Sunday, November 23, 2014 12:25 AM IST
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരളാ ഷോപ്പിംഗ് ഫെസ്റിവലില്‍ കയറും കയറുല്‍പ്പന്നങ്ങളും വിറ്റഴിക്കുന്നതിന് കയര്‍ ഫെഡുമായി ധാരണയായി. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ സ്വദേശ, വിദേശ മാര്‍ക്കറ്റുകളില്‍ പ്രചരിപ്പിക്കുന്നതിന് ജികെഎസ്എഫിന്റെ പ്രോത്സാഹന സംവിധാനം ഉപയോഗിക്കാന്‍ കയര്‍ മന്ത്രി അടൂര്‍ പ്രകാശും ടൂറിസം മന്ത്രി എ.പി. അനില്‍ കുമാറും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇത്തരമൊരു പദ്ധതിക്കു രൂപം നല്‍കിയത്.

കയര്‍ ഫെഡിന്റെ 30 ഷോറൂമുകളും ഏജന്‍സി ഔട്ട്ലെറ്റുകളും ജികെഎസ്എഫില്‍ രജിസ്റര്‍ ചെയ്യും. മെത്ത, ചവിട്ടി തുടങ്ങി എല്ലാ കയറുല്‍പ്പന്നങ്ങള്‍ക്കും സീസണ്‍ കാലയളവില്‍ 25 ശതമാനം വരെ ഡിസ്ക്കൌണ്ട് നല്‍കും. തിരുവനന്തപുരം, കരുനാഗപ്പള്ളി, ആലപ്പുഴ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഗ്രാന്‍ഡ് കേരള കയര്‍ ഫെസ്റുകള്‍ സംഘടിപ്പിക്കും.


ഡല്‍ഹി, നാഗ്പുര്‍, ഗോഹട്ടി എന്നിവിടങ്ങളില്‍ കയര്‍ വ്യാപാരികളുമായി പ്രത്യേക മേളകളും സംഘടിപ്പിക്കാന്‍ ധാരണയായി. ജികെഎസ്എഫ് ഡയറക്ടര്‍ കെ. എം. മുഹമ്മദ് അനില്‍ കയര്‍ ഫെഡ് ചെയര്‍മാന്‍ കെ. എം. രാജു ഡയറക്ടര്‍ ആര്‍. ദേവരാജന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.