എസ്ബിടി എന്‍ആര്‍ഐ നിക്ഷേപം 2528 കോടി രൂപയായി
എസ്ബിടി എന്‍ആര്‍ഐ നിക്ഷേപം 2528 കോടി രൂപയായി
Thursday, October 30, 2014 10:24 PM IST
തിരുവനന്തപുരം: 2014-15 ആദ്യ പകുതിയുടെ അവസാനത്തില്‍ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ആകെ ബിസിനസ് 161877 കോടി രൂപയായി. നിക്ഷേപം 1.18 ശതമാനം വളര്‍ച്ച കൈവരിച്ചു. 2013 സെപ്റ്റംബര്‍ 30ന് ആകെ നിക്ഷേപം 91505 കോടിരൂപയായിരുന്നു.

2014 സെപ്റ്റംബര്‍ 30 ന് ഇത് 92586 കോടി രൂപയായി. 2014 സെപ്റ്റംബറിലെ കണക്കനുസരിച്ച് എന്‍ആര്‍ഐ നിക്ഷേപം 2528 കോടി രൂപ വര്‍ധിച്ച് 27491 കോടി രൂപയിലെത്തി.

2014 സെപ്റ്റംബര്‍ 30ലെ അഡ്വാന്‍സസ് നില 69291 കോടി രൂപയാണ്. 2013 സെപ്റ്റംബര്‍ 30 ന് ഇത് 68552 കോടി രൂപയായിരുന്നു. അഡ്വാന്‍സസ് നിലയില്‍ 1.08 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കാനായി. ആദ്യ അര്‍ധവാര്‍ഷികത്തില്‍ ബാങ്കിന്റെ പ്രയോറിറ്റി സെക്ടര്‍ വായ്പ 29237 കോടി രൂപയായി ഉയര്‍ന്നു. 2014 സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം കാര്‍ഷികമേഖലയ്ക്ക് നല്‍കിയ വായ്പ 12049 കോടി രൂപയാണ്. 859 സ്വയം സഹായ സംഘങ്ങള്‍ക്കായി 25 കോടി രൂപയുടെ വായ്പ നല്‍കാനും ബാങ്കിന് കഴിഞ്ഞു. സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് എംഎസ്എംഇ വായ്പ 5822 കോടി രൂപയാണ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ ബാങ്കിന്റെ അറ്റാദായം 69.22 കോടി രൂപയാണ്. 1107 കോടി രൂപയാണ് ആദ്യ അര്‍ധവാര്‍ഷികത്തിന്റെ അവസാനത്തില്‍ പലിശയില്‍ നിന്നുള്ള ആകെ വരുമാനം 2013 സെപ്റ്റംബര്‍ അവസാനം ഇത് 1182 കോടി രൂപയായിരുന്നു ആകെ വരുമാനം. 2013 സെപ്റ്റംബര്‍ അവസാനം ഇത് 1182 കോടി രൂപയായിരുന്നു. ആകെ പലിശയിതര വരുമാനം 393 കോടി രൂപയായിരുന്നു. ആകെ വരുമാനം 2013 സെപ്റ്റംബര്‍ അവസാനത്തിലെ 5183 കോടി രൂപയില്‍നിന്ന് 2014 സെപ്റ്റംബര്‍ അവസാനം 5253 കോടിയായി വര്‍ധിച്ചു.

2014 സെപ്റ്റംബര്‍ 30ന് ബാങ്കിന്റെ ക്യാപിറ്റല്‍ ടു റിസ്ക് വെയ്റ്റഡ് അസറ്റസ് റേഷിയോ 10.16 ശതമാനം. 2013 സെപ്റ്റംബറില്‍ ഇത് 10.13 ശതമാനമായിരുന്നു. റിസര്‍വ് ബാങ്കിന്റെ നിബന്ധന പ്രകാരം ഏറ്റവും കുറഞ്ഞ സിആര്‍എആര്‍ ഒമ്പതു ശതമാനമാണ്. ആകെ എന്‍പിഐ 5.11 ശതമാനവും നൈറ്റ് എന്‍പിഎ 3.20 ശതമാനവുമാണ്. അസറ്റ്സ് ക്വാളിറ്റി നഷ്ടപ്പെടുന്നത് തടയാനായി എല്ലാ സ്ഥലങ്ങളിലും അസറ്റ് ട്രാക്കിംഗ് സെന്ററുകള്‍ പ്രവര്‍ത്തന ക്ഷമമാക്കിയതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്.


ഈ അര്‍ധവാര്‍ഷികത്തില്‍ മൊബൈല്‍ ബാങ്കിംഗ് സൌകര്യത്തിനായി രജിസ്റര്‍ ചെയ്തവരുടെ എണ്ണം 11992 ആയി വര്‍ധിച്ചു. ഇതോടെ ഈ സേവനത്തിനായി രജിസ്റ്റര്‍ ചെയ്തവരുടെ ആകെ എണ്ണം 1.73 ലക്ഷമായി ഇന്റര്‍നെറ്റ് ബാങ്കിംഗ് സൌകര്യം പ്രവര്‍ത്തനക്ഷമമാക്കിയ അക്കൌണ്ടുകളുടെ എണ്ണം ഈ അര്‍ധവാര്‍ഷികത്തില്‍ 78289 ആയി വര്‍ധിച്ചു. ഇതോടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൌകര്യത്തിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ഈ അര്‍ധ വാര്‍ഷികത്തില്‍ 78289 ആയി വര്‍ധിച്ചു. ഇതോടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൌകര്യത്തിനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 7.95 ലക്ഷമായി വര്‍ധിച്ചു. മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഇലക്്ട്രോണിക് പെയ്മെന്റ് സൌകര്യങ്ങളുടെ ഉപയോഗം ബാങ്ക് നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ആകെ ശാഖകളുടെ എണ്ണം 1131 ഉം എടിഎമ്മുകളുടെ എണ്ണം 1440 ഉം ആണ്. ഇതോടെ 16 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ബാങ്കിന് സാന്നിധ്യം അറിയിക്കാനായി. കേരളത്തില്‍ ബാങ്കിന് 825 ശാഖകളും 1136 എടിഎമ്മുകളും ഉണ്ട്. എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിട്ടുള്ള എല്ലാ ഗ്രാമങ്ങളിലും എത്തിച്ചേരാനും 2014 സെപ്റ്റംബര്‍ 30 വരെ 26.98 ലക്ഷം ബേസിക് സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങാനും എസ്ബിടിക്കായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.