ജമ്മു കാഷ്മീര്‍ ദുരിതാശ്വാസം: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് 40 ലക്ഷം സംഭാവന നല്‍കി
Saturday, October 25, 2014 11:06 PM IST
കൊച്ചി: കേരളം ആസ്ഥാനമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ജീവനക്കാരും മാനേജ്മെന്റും ചേര്‍ന്ന് ജമ്മു കാഷ്മീര്‍ പ്രളയ ദുരിതബാധിതരെ സഹായിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ സംഭാവന ചെയ്തു.

പ്രളയ ദുരിതത്തിന് ഇരയായവര്‍ക്ക് ആശ്വാസവും പുനരധിവാസവും ലഭ്യമാക്കുന്നതിനു പുറമെ പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ പ്രദേശങ്ങളുടെ പുനഃനിര്‍മാണം കൂടി ലക്ഷ്യമിട്ടാണ് ഈ സംഭാവന. ജീവനക്കാര്‍ക്കൊപ്പം മാനേജ്മെന്റും ഗണ്യമായ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.


ജമ്മു കാഷ്മീരിലെ ദുരന്തമേഖലകളിലെ അടിസ്ഥാന സൌകര്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ തങ്ങളാലാവുന്നത് കൂട്ടിച്ചേര്‍ക്കുകയാണെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

ദുരന്തത്തിന് ഇരയായി പ്രിയപ്പെട്ടവരെ നഷ്ടമായവരോടും കുടുംബാംഗങ്ങളോടും തങ്ങള്‍ക്കുള്ള അഗാധമായ ദുഃഖം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.