ജെറ്റ് എയര്‍വെയ്സ് സിസിഒ സുബോധ് കാര്‍ണിക് രാജിവച്ചു
ജെറ്റ് എയര്‍വെയ്സ് സിസിഒ സുബോധ് കാര്‍ണിക് രാജിവച്ചു
Saturday, October 25, 2014 11:05 PM IST
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്സില്‍ മുതിര്‍ന്ന നിരയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ജെറ്റിന്റെ ചീഫ് കൊമേഴ്സല്‍ ഓഫീസറായ സുബോധ് കാര്‍ണികാണ് ഏറ്റവും അവസാനമായി കമ്പനി വിട്ടുപോകുന്നത്. ജെറ്റ് എയര്‍വേയ്സില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ന്നുവരുന്ന രാജിവയ്ക്കലുകളില്‍ എട്ടാമത്തേതാണ് സുബോധിന്റെ രാജി.

ചേരിതിരിവുകള്‍ ആരംഭിച്ചിരുന്ന ജെറ്റ് എയര്‍വേയ്സില്‍ ഇത്തിഹാദ് എയര്‍വേയ്സ് 24 ശതമാനം ഓഹരി എടുത്തതോടെയാണ് രാജിവയ്ക്കലുകള്‍ക്ക് ആരംഭമായത്. എന്നാല്‍ തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ കുടുംബത്തോടൊപ്പം ചേരുന്നതിനായി അറ്റാലാന്റിയിലേക്ക് സുബോധ് മടങ്ങിയെന്നാണ് ജെറ്റ് വക്താവ് അറിയിച്ചത്. ഭാര്യയുടേയും മക്കളുടേയും അടുത്തേക്കാണ് അദ്ദേഹം പോയതെന്നും ഇന്ത്യയിലേക്ക് വരാനാകാത്ത സാഹചര്യമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ മുന്‍കൈ എടുക്കുമ്പോള്‍ കമ്പനി അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എയര്‍ലൈന്‍സ് ബോര്‍ഡിലേക്ക് പോയ ഹമീദ് അലിയുടെ ഒഴിവില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായാണ് ജൂലൈയില്‍ സുബോധ് കാര്‍ണിക് ജെറ്റ് എയര്‍വേയ്സിലെത്തുന്നത്. ജെറ്റിലേക്ക് എത്തുന്നതിനു മുന്‍പ് ഐസിഎഫ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സിയില്‍ വൈസ് പ്രസിഡന്റായിരുന്നു.

നോര്‍ത്ത് വെസ്റ്, കോണ്‍ടിനെന്റല്‍, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവിടങ്ങളില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥാനായിരുന്ന സുബോധ്, യുഎസ് മിലിട്ടറിയ്ക്ക് സ്വകാര്യ എയര്‍ ചാര്‍ട്ടര്‍ സേവനം നല്‍കുന്ന ഗ്ളോബല്‍ എയ്റോ ലോജിസ്റിക്സ് കമ്പനിയുടെ പ്രസിഡന്റും സിഇഒയുമാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.