സ്വകാര്യമേഖലക്ക് വീണ്ടും കല്‍ക്കരി ഖനനത്തിന് അനുമതി
Thursday, October 23, 2014 12:30 AM IST
ന്യൂഡല്‍ഹി: നീണ്ടകാലത്തെ നിയമ നടപടികള്‍ക്കൊടുവില്‍ രാജ്യത്തെ കല്‍ക്കരി ഖനന മേഖല നിക്ഷേപത്തിനായി തുറന്നുനല്‍കി. കല്‍ക്കരി ഖനനവും ഉത്പാദനവും നിലനിര്‍ത്താനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇതിനു പരിഹാരം കണ്ടത്.

റദ്ദാക്കിയ കല്‍ക്കരി ഖനികളുടെ മുന്‍ ഉടമസ്ഥര്‍ ഖനനം തുടര്‍ന്നും നടത്തുന്നതിനായുള്ള അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച സാഹചര്യത്തില്‍ പുതിയ നിക്ഷേപകരെ കൂടി കണ്െടത്തുന്നതിനായി സര്‍ക്കാര്‍ ഉടന്‍ തന്നെ ഇ-ലേല നടപടികള്‍ ആരംഭിക്കും.

പട്ടിക രണ്ട് കല്‍ക്കരി ഖനന പ്രകാരം ലേലത്തില്‍ വിജയിച്ച ആള്‍ മുന്‍കാലത്ത് അനുവദിക്കപ്പെടിരുന്നയാള്‍ ആയാലും അനുമതി നല്‍കുന്ന ദിവസം മുതല്‍ അംഗീകരിക്കപ്പെട്ട ഖനന പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഖനനം തുടരാവുന്നതാണെന്നു കല്‍ക്കരി ഖനന (സ്പെഷല്‍ പ്രൊവിഷന്‍സ്) ഓര്‍ഡിനന്‍സ് 2014 വ്യക്തമാക്കുന്നു.


സെപ്റ്റംബര്‍ 24ന് സുപ്രീം കോടതി ഇടപെടലിലൂടെ റദ്ദാക്കിയ 204 കല്‍ക്കരിപാടങ്ങളിലും സ്വകാര്യ കമ്പനികള്‍ക്കു ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതിക്കായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് കേന്ദ്ര മന്ത്രിസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ നീക്കം നടന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.