വിപ്രോയ്ക്ക് രണ്ടാംപാദത്തില്‍ 2,085 കോടിയുടെ അറ്റാദായം
വിപ്രോയ്ക്ക് രണ്ടാംപാദത്തില്‍ 2,085 കോടിയുടെ അറ്റാദായം
Thursday, October 23, 2014 12:29 AM IST
മുംബൈ: പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 2,085 കോടി രൂപയുടെ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം വാര്‍ഷിക അടിസ്ഥാനത്തില്‍ എട്ടു ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി.

വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ടെക്നോളജി മേഖലയില്‍ കൂടുതല്‍ പണം മുടക്കിയതാണു നേട്ടത്തിനു കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂണില്‍ അവസാനിച്ച ഒന്നാം പാദ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടാം പാദം നേരിയ ഇടിവ് രേഖപ്പെടുത്തി.


ആദ്യപാദത്തില്‍ 2,103 കോടി രൂപയായിരുന്നു വിപ്രോയുടെ അറ്റാദായം. ഐടി സേവന വരുമാനത്തിലൂടെ കമ്പനി രണ്ടാം പാദത്തില്‍ 10,923 കോടി രൂപ സ്വന്തമാക്കി.

മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനം നാലു ശതമാനത്തിന്റെ വര്‍ധനയാണു രേഖപ്പെടുത്തിയത്. ആദ്യപാദത്തില്‍ 10,508 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. എന്നാല്‍ ബോംബെ സ്റോക്ക് എക്സ്ചേഞ്ചില്‍ വിപ്രോയുടെ ഓഹരികള്‍ ഇന്നലെ 1.5 ശതമാനത്തിന്റെ കുറവു രേഖപ്പെടുത്തിക്കൊണ്ട് 581.70ല്‍ വ്യാപാരം അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.