ഫെവിക്വിക്കിന്റെ മുദ്രാവാക്യ മത്സരത്തിലൂടെ സ്വര്‍ണം നേടാം
Tuesday, October 21, 2014 10:34 PM IST
കൊച്ചി: ഫെവിക്വിക് വാങ്ങുന്നവര്‍ക്ക് മുദ്രാവാക്യ മത്സരത്തില്‍ പങ്കെടുത്ത് സ്വര്‍ണനാണയം സ്വന്തമാക്കാന്‍ അവസരം. ഫെവിക്വിക് ഉത്പാദകരായ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ഓരോ 500 ഗ്രാം ഫെവിക്വിക്കിനോടൊപ്പവും ലഭിക്കുന്ന സ്ക്രാച്ച് കാര്‍ഡിലെ കോഡ് നമ്പര്‍ ഒരു പ്രത്യേക നമ്പറിലേക്ക് അയച്ചുകൊടുക്കുന്ന ഉപഭോക്താവിന് മറ്റൊരു ഫോണ്‍ നമ്പര്‍ ലഭിക്കും. ഫെവിക്വിക് എന്ന പേരുള്‍ക്കൊള്ളുന്ന ആകര്‍ഷകമായ മുദ്രാവാക്യം ഈ നമ്പറില്‍ വിളിച്ച് 30 സെക്കന്‍ഡിനകം ശബ്ദലേഖനം ചെയ്യുന്നതിലൂടെ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസാന തിയതി 25 ആണ്. ഡീലര്‍മാര്‍ക്കായും മത്സരം സംഘടി പ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.