സിന്‍ഡിക്കറ്റ് ബാങ്കിന്റെ ബിസിനസില്‍ വര്‍ധന
Thursday, October 2, 2014 10:06 PM IST
തിരുവനന്തപുരം: സെപ്റ്റംബര്‍ 30 ന് അവസാനിച്ച അര്‍ധവര്‍ഷത്തില്‍ സിന്‍ഡിക്കറ്റ് ബാങ്കിന്റെ ബിസിനസ് നാലു ലക്ഷം കോടി രൂപ കവിഞ്ഞു. ബാങ്കിന്റെ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം അനേകം പുതിയ ശാഖകള്‍ തുറക്കുവാന്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. ഈ സമ്പത്തികവര്‍ഷം കൃഷി, ഭവന നിര്‍മാണം, വാഹന വായ്പകള്‍ക്കു പുറമേ ചെറുകിട സംരംഭകര്‍ക്കുള്ള വായ്പകള്‍ക്കും ബാങ്ക് ഊന്നല്‍ നല്‍കുന്നു.

എല്ലാവര്‍ക്കും ബാങ്കിംഗ് എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് തിരുവനന്തപുരം റീജണിന്റെ കീഴില്‍ ചാത്തന്നൂര്‍, കിളിമാനൂര്‍, ആയൂര്‍ എന്നിവിടങ്ങളില്‍ ബാങ്ക് ശാഖകള്‍ ആരംഭിച്ചു. ഡിസംബര്‍ 31 ന് മുന്‍പ് പുതിയ ഏതാനും ശാഖകള്‍ കൂടി തിരുവനന്തപുരം റീജണിന്റെ കീഴില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ബാങ്കിന്റെ തിരുവനന്തപുരം റീജണിന്റെ കീഴില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതായി ബാങ്കിന്റെ തിരുവനന്തപുരം റീജണല്‍ മാനേജര്‍ എസ്.രവീന്ദ്രന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.