ആപ്പിളിനു ബെന്‍ഡ്ഗേറ്റ്, ഗാലക്സിക്കു ഗ്യാപ്ഗേറ്റ്
ആപ്പിളിനു ബെന്‍ഡ്ഗേറ്റ്, ഗാലക്സിക്കു ഗ്യാപ്ഗേറ്റ്
Thursday, October 2, 2014 10:03 PM IST
ന്യൂഡല്‍ഹി: ആപ്പിള്‍ ഐ ഫോണ്‍ 6 പ്ളസിനെതിരായ ആരോപണം സാംസംഗിനെ തിരിഞ്ഞു കൊത്തുന്നു. വലുപ്പം കൂടിയ ഗാലക്സി നോട്ട് 4ന് നിര്‍മാണ തകരാര്‍ സംഭവിച്ചുവെന്നാണ് ആരോപണം. ഡിസ്പ്ളേ പാനലും ഫ്രെയിമും തമ്മില്‍ കാര്യമായ വിടവ് ഉണ്െടന്ന് ഒരു കൂട്ടര്‍ പറയുന്നു. ഇതു സംബന്ധിച്ച ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ പോസ്റു ചെയ്തു.

ആപ്പിള്‍ ഫോണ്‍ വളയുന്നു എന്ന ആരോപണത്തിനു ബെന്‍ഡ്ഗേറ്റ് എന്നാണു പേരിട്ടിരുന്നതെങ്കില്‍ ഗാലക്സി വിഷയത്തിന് ഗ്യാപ്ഗേറ്റ് എന്നാണു വിളിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലും ദക്ഷിണ കൊറിയയിലും ഗാലക്സി നോട്ട് 4 ഫാബ്ലെറ്റ് വിപണിയിലിറങ്ങി. ഡിസ്പ്ളേ പാനലിനും ഫ്രെയിമിനുമിടയില്‍ ബിസിനസ് കാര്‍ഡ് കടത്തുന്ന ചിത്രം വരെ പോസ്റ് ചെയ്തിട്ടുണ്ട്. ഇത്രയും വിടവ് പൊടിയും വെള്ളവും കയറാന്‍ ഇടയാക്കുമത്രെ.


എന്നാല്‍ ഡിസൈനിലെ സ്വഭാവികത മാത്രമാണ് വിടവ് എന്നും അതു ഫോണിന്റെ പ്രവര്‍ത്തനത്തെയോ ഗുണനിലവാരത്തെയോ ഒരുതരത്തിലും ബാധിക്കില്ലെന്നും സാംസംഗ് വിശദീകരിക്കുന്നു. ചൈനീസ് വിപണിയില്‍ ഐഫോണ്‍ പുതിയ മോഡലുകള്‍ എത്താതിരിക്കുന്നതേയുള്ളൂ. അതിനു മുമ്പു തന്നെ ഗാലക്്സി നോട്ട്് 4 തിരക്കിട്ട് പുറത്തിറക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.