1000 കോടി നിക്ഷേപവും 800 കോടി വായ്പയും മഹിളാ ബാങ്ക് ലക്ഷ്യം
1000 കോടി നിക്ഷേപവും 800 കോടി വായ്പയും മഹിളാ ബാങ്ക് ലക്ഷ്യം
Thursday, October 2, 2014 10:01 PM IST
മുംബൈ: സാമ്പത്തികവര്‍ഷം ഭാരതീയ മഹിളാ ബാങ്ക് 1000 കോടി രൂപയുടെ നിക്ഷേപവും 800 കോടി രൂപയുടെ വായ്പയും ലക്ഷ്യമിടുന്നു. മഹാരാഷ്ട്രയിലെ താനെയില്‍ ബാങ്കിന്റെ രണ്ടാമത്തു ശാഖ ഉദ്ഘാടനം ചെയ്ത ചെയര്‍പേഴ്സണും എംഡിയുമായ ഉഷാ അനന്തസുബ്രഹ്മണ്യമാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്ഥാപിതമായ ബാങ്ക് ഇതേവരെ 600 കോടിയുടെ ബിസിനസ് ആര്‍ജിച്ചു. ഒരു സ്റാര്‍ട്ടപ്പ് ബാങ്ക് എന്ന നിലയില്‍ മാന്ത്രിക സംഖ്യകളൊന്നും നേടാന്‍ കഴിയില്ല. ആദ്യം ബ്രാന്‍ഡ് സ്ഥാപിക്കണം. പിന്നെ 20 മുതല്‍ 200 വര്‍ഷം വരെ പഴക്കമുള്ള ബ്രാന്‍ഡുകളുമായി മത്സരിക്കണം. അതില്‍ ഒടുവിലത്തേതാണു മഹിളാ ബാങ്ക്.

ബാങ്കിന്റെ ശൃംഖല ഇപ്പോള്‍ വളരെ ചുരുങ്ങിയതാണ്. അതിനാല്‍ ജനങ്ങള്‍ ഇതേക്കുറിച്ചു മനസിലാക്കിവരുന്നതേയുള്ളൂ. മാര്‍ച്ച് അവസാനത്തോടെ 80 ശാഖകള്‍ സ്ഥാപിക്കും. രണ്ടു മാസത്തിനുള്ളില്‍ ഗ്രാമീണ ശാഖകള്‍ തുറക്കും. ഒരു സമയത്ത് രണ്േടാ മൂന്നോ ശാഖകള്‍ ഒന്നിച്ചു തുറക്കാനാണ് ഉദ്ദേശിക്കുന്നത്.


കഴിഞ്ഞമാസം കാണ്‍പുര്‍, ആഗ്ര, ധോല്‍പുര്‍, കൊച്ചി, ഗുഡ്ഗാവ്, പഞ്ച്കുല എന്നിവിടങ്ങളില്‍ ശാഖകള്‍ തുറന്നു. ഇടത്തരം, ചെറുപട്ടണങ്ങളിലേക്കാണ് ശ്രദ്ധയെന്നു ഉഷ പറഞ്ഞു. എല്ലാ ശാഖകളും എടിഎം ഉള്‍പ്പെടുന്നതായിരിക്കും. ബാങ്ക് ഇപ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമാണ്.

ഈവര്‍ഷം സര്‍ക്കാരിന്റെ മൂലധനം ആവശ്യമില്ല. തുടക്കത്തില്‍ സര്‍ക്കാരില്‍ നിന്നു ലഭിച്ച 1000 കോടി രൂപയുടെ മൂലധനമുണ്ട്. അതു ധാരാളം മതി. ബാങ്ക് വലുതാകുമ്പോള്‍ കൂടുതല്‍ ഫണ്ട് ആവശ്യമായി വരും.

മൊത്തം 70,000 അക്കൌണ്ട് ഉടമകള്‍ ഇപ്പോഴുണ്ട്. അതില്‍ 36,000 പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന അനുസരിച്ചുള്ളതാണ്. ഇപ്പോള്‍ 250-275 പേരാണ് ജോലിക്കാരായുള്ളത്. അത് മാര്‍ച്ചോടെ 600 ആയി ഉയര്‍ത്തുമെന്ന് അവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.