മുത്തൂറ്റ് ഫിന്‍കോര്‍പ് രണ്ടാമത്തെ എന്‍സിഡി ഇഷ്യു പ്രഖ്യാപിച്ചു
Wednesday, September 17, 2014 10:34 PM IST
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് എന്‍സിഡി ഇഷ്യുവിന്റെ രണ്ടാം പതിപ്പ് പൊതുവിപണിയിലിറക്കി. സുരക്ഷിതവും വീണ്െടടുക്കാവുന്നതുമായ സെക്യുര്‍ഡ്, റെഡീമബിള്‍, നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളാണ് (എന്‍സിഡി) 1,000 രൂപ മുഖവിലയില്‍ പൊതുവിപണിയിലിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 15ന് ആരംഭിച്ച എന്‍സിഡി വിതരണം ഒക്ടോബര്‍ 15ന് അവസാനിക്കും. മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡി ഇഷ്യുവിന്റെ ആദ്യപതിപ്പിനു പൊതുവിപണിയില്‍ നിന്നു പ്രോത്സാഹനജനകമായ പ്രതികരണമാണു ലഭിച്ചതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.