വസ്തു വില്പന: യഥാര്‍ഥ വില മറച്ചുവച്ചാല്‍ നടപടി
Wednesday, September 17, 2014 10:32 PM IST
ന്യൂഡല്‍ഹി: കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി വസ്തുവിന്റെ യഥാര്‍ഥ വില മറച്ചുവച്ചു വില്പന നടത്തുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. സ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ സര്‍ക്കാരിനു വന്‍തുക നഷ്ടപ്പെടുന്നുണ്ട്. ഒരു പ്രദേശത്തു നടക്കുന്ന വില്പനകളെക്കുറിച്ചുള്ള ഡാറ്റാബേസ് തയാറാക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.

ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദായ നികുതി, സ്റാമ്പ് കണ്‍ട്രോളര്‍ പ്രതിനിധികളുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. വസ്തുവില്പനയുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് സാമ്പത്തിക രഹസ്യാന്വേഷണം വിഭാഗങ്ങള്‍ വിവിധ തലങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വസ്തുവില്പനയുടെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതിനു പിന്നില്‍ കള്ളപ്പണത്തിന്റെ സ്വാധീനമുണ്െടന്നു തന്നെയാണു സര്‍ക്കാര്‍ ഏജന്‍സികള്‍ പറയുന്നത്. ഇതു വന്‍തോതില്‍ വരുമാന നഷ്ടമുണ്ടാക്കുന്നു.

മുദ്രപ്പത്രത്തില്‍ വ്യക്തമാക്കാതെ വന്‍തോതിലുള്ള പണക്കൈമാറ്റമാണു മിക്ക കേസുകളിലും നടക്കുന്നത്. അനധികൃതമായ ഒരു പണമൊഴുക്കാണ് ഇവിടെ നടത്തുന്നത്. സ്റാമ്പ് ഡ്യൂട്ടി മിക്ക സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലയിടങ്ങളില്‍ കൂടുതലും മറ്റു ചിലയിടങ്ങളില്‍ കുറവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.