കെ.സി. പൌലോസിന് മാനവശേഷി നേതൃത്വപുരസ്കാരം
Tuesday, September 16, 2014 10:42 PM IST
കൊച്ചി: കാത്തലി ക് സിറിയന്‍ ബാങ്ക് ജനറല്‍ മാനേജരും മാനവശേഷി വിഭാ ഗം മേധാവിയുമായകെ.സി. പൌലോസിന് ഏഷ്യ പസഫിക് മാനവശേഷി വിഭാഗം ഏര്‍പ്പെടുത്തിയ മാനവശേഷി നേതൃത്വ പുരസ്കാരം ലഭിച്ചു. ബാംഗളൂര്‍ താജ് റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിച്ചു. മൂന്നര ദശാബ്ദത്തോളം ബാങ്കിന്റെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം, മാനവശേഷി വിഭാഗത്തെ കാലികമായ മാറ്റങ്ങളോടെ മുന്നോട്ടു നയിക്കുന്നു. ആലുവ സ്വദേശിയും മഞ്ഞപ്ര ഇടശേരി കിലുക്കന്‍ കുടുംബാംഗവുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.