നിക്ഷേപ വളര്‍ച്ച കൈവരിക്കണം: രഘുറാം രാജന്‍
നിക്ഷേപ വളര്‍ച്ച കൈവരിക്കണം: രഘുറാം രാജന്‍
Tuesday, September 16, 2014 10:42 PM IST
മുംബൈ: രാജ്യം നിക്ഷേപ വളര്‍ച്ച കൈവരിക്കണമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ സൂഷ്മ തലങ്ങളില്‍ മെച്ചപ്പെടുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നുണ്െടന്നും നാണ്യപ്പെരുപ്പം ആര്‍ബിഐയുടെ കണക്കുകൂട്ടലുകളിലേക്കു വന്നത് പ്രതീക്ഷ നല്‍കുന്നതിനൊപ്പം ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലെ നിക്ഷേപങ്ങളില്‍ വളര്‍ച്ചയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഡീസലിന്റെ സബ്സിഡി നിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കുറഞ്ഞ ഇന്ധനവില അമേരിക്ക പോലുള്ള ഉപഭോക്തൃ രാജ്യങ്ങള്‍ക്കു മാത്രമേ സഹായകമാകുന്നുള്ളൂവെന്നും കുറഞ്ഞ ഇന്ധനവിലകൊണ്ട് അര്‍ഥമാക്കുന്നത് കുറഞ്ഞ കറന്റ് അക്കൌണ്ട് കമ്മിയും (സിഎഡി) കുറഞ്ഞ ഇന്ധന സബ്സിഡിയും കുറഞ്ഞ നാണ്യപ്പെരുപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതൊന്നുമില്ലാതെ തുടര്‍ന്നുപോകുന്ന സബ്സിഡി കഴിവതും വേഗത്തില്‍ തന്നെ കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.