കർദിനാൾ ആൻഡ്രിയ അന്തരിച്ചു
കർദിനാൾ ആൻഡ്രിയ  അന്തരിച്ചു
Tuesday, November 21, 2017 1:13 PM IST
റോം: ​ഇ​റ്റാ​ലി​യ​ൻ ക​ർ​ദി​നാ​ൾ ആ​ൻ​ഡ്രി​യ ഡി ​മോ​ന്തെ​സെ മോ​ളോ(92) അ​ന്ത​രി​ച്ചു. വ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

ഇ​സ്ര​യേ​ലു​മാ​യി വ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ച​തി​നു പി​ന്നി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മ​മു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പേ​പ്പ​ൽ നൂ​ൺ​ഷ്യോ ആ​യി​രു​ന്നു. നീ​തി​ക്കും സ​മാ​ധാ​ന​ത്തി​നും​ വേ​ണ്ടി​യു​ള്ള പൊ​ന്തി​ഫി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഇ​റ്റാ​ലി​യ​ൻ സേ​ന​യി​ൽ കേ​ണ​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ജ്യൂ​സെ​പ്പെ. 1944-ൽ ​ജ​ർ​മ​ൻ സേ​ന​യെ റോ​മി​ൽ​വ​ച്ച് ആ​ക്ര​മി​ച്ച ഇ​റ്റാ​ലി​യ​ൻ സൈ​നി​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ജ്യൂ​സെ​പ്പെ​യെ മ​റ്റു 334 പേ​രോ​ടൊ​പ്പം അ​ർ​ഡി​യാ​റ്റി​നെ ഗു​ഹ​യി​ൽ വ​ധി​ക്കു​ക​യാ​യി​രു​ന്നു.'

ര​ണ്ടാം​ ലോ​ക​യു​ദ്ധ​കാ​ല​ത്തെ സൈ​നി​കസേ​വ​ന​ത്തി​നു​ ശേ​ഷ​മാ​ണ് ആ​ൻ​ഡ്രി​യ വൈ​ദി​കപ​രി​ശീ​ല​ന​ത്തി​നു ചേ​ർ​ന്ന​ത്. 2006-ൽ ​ക​ർ​ദി​നാ​ൾപ​ദ​വി​യി​ലേ​ക്കു​യ​ർ​ത്ത​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.