ഇന്തോനേഷ്യൻ സ്പീക്കർ അറസ്റ്റിൽ
ഇന്തോനേഷ്യൻ സ്പീക്കർ അറസ്റ്റിൽ
Monday, November 20, 2017 11:16 AM IST
ജ​​ക്കാ​​ർ​​ത്ത: അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ ഇ​​ന്തോ​​നേ​​ഷ്യ​​ൻ സ്പീ​​ക്ക​​ർ സെ​​ത്യാ നൊ​​വാ​​ന്‍റോ​​യെ അ​​റ​​സ്റ്റ് ചെ​​യ്തു. ദേ​​ശീ​​യ ഇ​​ല​​ക്‌ട്രോണി​​ക് ഐ​​ഡ​​ന്‍റി​​റ്റി കാ​​ർ​​ഡ് പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ലാ​​ണ് നൊ​​വാ​​ന്‍റോ​​യെ അ​​ഴി​​തിനി​​ർ​​മാ​​ർ​​ജ​​ന ക​​മ്മീ​​ഷ​​ൻ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്.

ക​​മ്മീ​​ഷ​​ൻ പ​​ല ത​​വ​​ണ സ​​മ​​ൻ​​സ​​യ​​ച്ചി​​ട്ടും നൊ​​വാ​​ന്‍റോ ഹാ​​ജ​​രാ​​യി​​ല്ല. നൊ​​വാ​​ന്‍റോ​​യ്ക്കു പു​​റ​​മേ മ​​റ്റു നി​​ര​​വ​​ധി രാ​​ഷ്‌ട്രീയ​​ക്കാ​​രും അ​​ന്വേ​​ഷ​​ണം നേ​​രി​​ടു​​ന്നു​​ണ്ട്. പ​​ദ്ധ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ന​​ട​​ത്തി​​യ വെ​​ട്ടി​​പ്പി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​ന് 17 കോ​​ടി ഡോ​​ള​​റി​​ന്‍റെ ന​​ഷ്ട​​മു​​ണ്ടാ​​യി. വെ​​ട്ടി​​ച്ചെ​​ടു​​ത്ത തു​​ക രാ​​ഷ്ട്രീ​​യ​​ക്കാ​​ർ വീ​​തി​​ച്ചെ​​ടു​​ത്തു​​വെ​​ന്നാ​​ണ് ആ​​രോ​​പ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.