മല്യയെ വിട്ടുകിട്ടുന്നതിനു ബ്രിട്ടീഷ് കോടതിയിൽ ഡിസംബർ നാലു മുതൽ വാദം
മല്യയെ വിട്ടുകിട്ടുന്നതിനു ബ്രിട്ടീഷ് കോടതിയിൽ ഡിസംബർ നാലു മുതൽ വാദം
Monday, November 20, 2017 11:16 AM IST
ല​​​ണ്ട​​​ൻ: ഒ​​​ന്പ​​​തി​​​നാ​​​യി​​​രം കോ​​​ടി രൂ​​​പ വാ​​​യ്പ​​​യെ​​​ടു​​​ത്തു മു​​​ങ്ങി​​​യ വി​​​ജ​​​യ് മ​​​ല്യ​​​യെ വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​ൽ ബ്രി​​​ട്ട​​​നി​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഡി​​​സം​​​ബ​​​ർ നാ​​​ലു മു​​​ത​​​ൽ എ​​​ട്ടു ദി​​​വ​​​സം വാ​​​ദം ന​​​ട​​​ക്കും. 14ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ല​​​ണ്ട​​​നി​​​ലെ വെ​​​സ്റ്റ് മി​​​ൻ​​സ്റ്റ​​​ർ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​ക​​​ൾ.

മ​​​ല്യ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​യി. കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. സ്കോ​​​ട്‌ല​​​ൻ​​​ഡ് യാ​​​ർ​​​ഡ് മു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ജാ​​​മ്യ​​​ത്തി​​​ൽ വി​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ കോ​​​ട​​​തി ജാ​​​മ്യ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ മാ​​​റ്റംവ​​​രു​​​ത്തി​​​യി​​​ല്ല. താ​​​ൻ തെ​​​റ്റ് ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നും കോ​​​ട​​​തി​​​യി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ സം​​​സാ​​​രി​​​ക്കു​​​മെ​​​ന്നും മ​​​ല്യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.


ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി ബ്രി​​​ട്ട​​​നി​​​ലെ ക്രൗ​​​ൺ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​ർ​​​വീ​​​സ്(​​​സി​​​പി​​​എ​​​സ്) ആ​​​ണു കേ​​​സ് വാ​​​ദി​​​ക്കു​​​ന്ന​​​ത്. ത​​​ട്ടി​​​പ്പി​​​നു പു​​​റ​​​മേ പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കു​​​റ്റംകൂ​​​ടി ചു​​​മ​​​ത്ത​​​ണ​​​മെ​​​ന്ന് സി​​​പി​​​എ​​​സ് മു​​​ന്പ് കോ​​​ട​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മ​​​ല്യ​​​യു​​​ടെ കിം​​​ഗ് ഫി​​​ഷ​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​ണ് ഭീ​​​മ​​​ൻ തു​​​ക വാ​​​യ്പ എ​​​ടു​​​ത്ത​​​ത്. 2016 മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് അ​​​ദ്ദേ​​​ഹം ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.