ഇന്ത്യയും ചൈനയും അതിർത്തിപ്രശ്നം ചർച്ച ചെയ്തു
ഇന്ത്യയും ചൈനയും അതിർത്തിപ്രശ്നം ചർച്ച ചെയ്തു
Friday, November 17, 2017 2:17 PM IST
ബെ​​​​യ്ജിം​​​​ഗ്: ഡോ​​​​ക ലാ ​​​​പ്ര​​​​ശ്ന​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ഇ​​​​ന്ത്യാ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തിച​​​​ർ​​​​ച്ച ഇ​​​​ന്ന​​​​ലെ ബെ​​​​യ്ജിം​​​​ഗി​​​​ൽ ന​​​​ട​​​​ന്ന​​​​താ​​​​യി ഇ​​​​വി​​​​ടു​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ എം​​​​ബ​​​​സി വാ​​​​ർ​​​​ത്താ​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ കി​​​​ഴ​​​​ക്ക​​​​നേ​​​​ഷ്യാ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ണ​​​​യ് വ​​​​ർ​​​​മ, ചൈ​​​​ന​​​​യു​​​​ടെ ഏ​​​​ഷ്യാ കാ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഡ​​​​യ​​​​റ​​​​ക്ട​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​യാ​​​​വോ ക്വി​​​​യാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ ത​​​​മ്മി​​​​ലാ​​​​ണു ച​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​ത്.


അ​​​​തി​​​​ർ​​​​ത്തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും ഇ​​​​രു രാ​​​​ജ്യ​​​​ങ്ങ​​​​ളും വി​​​​ല​​​​യി​​​​രു​​​​ത്തി. ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം സു​​​​ഗ​​​​മ​​​​മാ​​​​കാ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​നം അ​​​​ത്യാ​​​​വ​​​​ശ്യ കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ഇ​​​​രു ക​​​​ക്ഷി​​​​ക​​​​ളും സ​​​​മ്മ​​​​തി​​​​ച്ചു. പ​​​​ര​​​​സ്പ​​​​ര​​​​വി​​​​ശ്വാ​​​​സം വ​​​​ള​​​​ർ​​​​ത്താ​​​​നുള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ച​​​​ർ​​​​ച്ച​​​​യാ​​​​യി.

ചൈ​​​​നീ​​​​സ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി വാം​​​​ഗ് യി ​​​​അ​​​​ടു​​​​ത്ത മാ​​​​സം ഇ​​​​ന്ത്യ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചേ​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.