ജർമനിയിൽ മെർക്കൽ യുഗത്തിനു വീണ്ടും പച്ചക്കൊടി
ജർമനിയിൽ മെർക്കൽ യുഗത്തിനു വീണ്ടും പച്ചക്കൊടി
Monday, September 25, 2017 11:50 AM IST
ബ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​ൻ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ ആം​​​ഗ​​​ല മെ​​​ർ​​​ക്ക​​​ൽ നാ​​​ലാം വ​​​ട്ട​​​വും ചാ​​​ൻ​​​സ​​​ല​​​റാ​​​വും. ഈ ​​​ടേം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം ആ​​​ധു​​​നി​​​ക ജ​​​ർ​​​മ​​​നി​​​യു​​​ടെ ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ റിക്കാർ​​​ഡ് ഹെ​​​ൽ​​​മു​​​ട്ട് കോ​​​ളു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കും.​​​ഒ​​​റ്റ​​​യ്ക്കു ഭ​​​രി​​​ക്കാ​​​നു​​​ള്ള ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​യ്ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മെ​​​ർ​​​ക്ക​​​ൽ പു​​​തി​​​യ രാ​​​ഷ്‌ട്രീയ സ​​​മ​​​വാ​​​ക്യ​​​ങ്ങ​​​ൾ തേ​​​ടി ഒ​​​രു കൂ​​​ട്ടു​​​ക​​​ക്ഷി സ​​​ർ​​​ക്കാ​​​ർ സൃ​​​ഷ്ക്കു​​​ന്ന​​​തി​​​ന്‍റെ തി​​​ര​​​ക്കി​​​ലാ​​​ണ്.

മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ പാ​​​ർ​​​ട്ടി​​​യാ​​​യ ക്രി​​​സ്റ്റ്യ​​​ൻ ഡെമോ​​​ക്രാ​​​റ്റി​​​ക് യൂ​​​ണി​​​യ​​​നും(​​​സി​​​ഡി​​​യു) ബ​​​വേ​​​റി​​​യ​​​ൻ സ​​​ഹോ​​​ദ​​​ര പാ​​​ർ​​​ട്ടി​​​യാ​​​യ ക്രി​​​സ്റ്റ്യ​​​ൻ സോ​​​ഷ്യ​​​ലി​​​സ്റ്റ് യൂ​​​ണി​​​യ​​​നും (സി​​​എ​​​സ്‌​​​യു) ചേ​​​ർ​​​ന്നു​​​ള്ള സ​​​ഖ്യ​​​ത്തി​​​നു കി​​​ട്ടി​​​യ​​​ത് എ​​​ഴു​​​പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വോ​​​ട്ട് ശ​​​ത​​​മാ​​​ന​​​മാ​​​ണ്.

എ​​​ന്നാ​​​ൽ, മു​​​ഖ്യ എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​യ എ​​​സ്പി​​​ഡി ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ത​​​ക​​​ർ​​​ച്ച​​​യി​​​ലേ​​​ക്കു വീ​​​ണ​​​തോ​​​ടെ മെ​​​ർ​​​ക്ക​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ത​​​ട​​​യാ​​​ൻ ആ​​​ർ​​​ക്കു​​​മാ​​​വി​​​ല്ലെ​​​ന്ന സ്ഥി​​​തി​​​​​​യാ​​​യി.
മു​​​സ്‌​​​ലിം, യൂ​​​റോ, കു​​​ടി​​​യേ​​​റ്റ വി​​​രു​​​ദ്ധ പാ​​​ർ​​​ട്ടി​​​യാ​​​യ എ​​​എ​​​ഫ്ഡി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നാ​​​മ​​​ത്തെ പാ​​​ർ​​​ട്ടി​​​യാ​​​യി വ​​​ള​​​ർ​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​യാ​​​യി. 2013 ൽ ​​​തു​​​ട​​​ങ്ങി​​​യ ആ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റീ​​​വ് ഫോ​​​ർ ജ​​​ർ​​​മ​​​നി(​​​എ​​​എ​​​ഫ്ഡി) എ​​​ന്ന തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി 94 അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യിട്ടാണ് ആ​​​ദ്യ​​​മാ​​​യി ജ​​​ർ​​​മ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ എ​​​ത്തു​​​ന്ന​​​ത്. 12.6 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ് അ​​​വ​​​ർ​​​ക്കു ല​​​ഭി​​​ച്ച​​​ത്.

ആ​​​റു ദ​​​ശ​​​ക​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​ണ് വ​​​ല​​​തു​​​തീ​​​വ്ര​​​പ​​​ക്ഷം അ​​​താ​​​യ​​​ത് ന​​​വ​​​നാ​​​സി​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സീ​​​റ്റു​​​റ​​​പ്പി​​​ച്ച​​​ത്.

ലോ​​​ക​​​യു​​​ദ്ധാ​​​ന​​​ന്ത​​​രം ആ​​​ദ്യ​​​മാ​​​യി പൊ​​​തു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന 1949 ലാ​​​ണ് സി​​​ഡി​​​യു - സി​​​എ​​​സ്‌​​​യു സ​​​ഖ്യം ഇ​​​തി​​​ലും മോ​​​ശം പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ​​​ഖ്യ​​​ത്തി​​​ന് ഇ​​​ക്കു​​​റി 33 ശ​​​ത​​​മാ​​​നം വോ​​​ട്ടാ​​​ണ് ല​​​ഭി​​​ച്ച​​​ത്. എ​​​സ്പി​​​ഡി​​​ക്ക് 20.5ഉം എ​​​എ​​​ഫ് ഡി​​​ക്ക് 12.6ഉം ശതമാനം വോട്ടു കിട്ടി.

ബി​​​സി​​​ന​​​സ് അ​​​നു​​​കൂ​​​ല എ​​​ഫ്ഡി​​​പി​​​ക്ക് 10.7 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റ് പ്രാ​​​തി​​​നി​​​ധ്യം തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​നാ​​​യ​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. 8.9 ശ​​​ത​​​മാ​​​നം വോ​​​ട്ട് നേ​​​ടി​​​യ ഗ്രീ​​​ൻ പാ​​​ർ​​​ട്ടി​​​യും 9.2 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി ഇ​​​ട​​​തു​​​പ​​​ക്ഷ​​​വു​​​മാ​​​ണ്(​​​ദി ലി​​​ങ്കെ) പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി​​​യ മ​​​റ്റു ക​​​ക്ഷി​​​ക​​​ൾ.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ആ​​​കെ​​​യു​​​ള്ള 709 സീ​​​റ്റു​​​ക​​​ളി​​​ൽ(​​​നി​​​ല​​​വി​​​ൽ 630) സി​​​ഡി​​​യു -246, എ​​​സ്പി​​​ഡി -153 , എ​​​എ​​​ഫ്ഡി -94, എ​​​ഫ്ഡി​​​പി- 80 , ദി ​​​ലി​​​ങ്കെ - 69 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു നി​​​ല.
കേവല ഭൂരിപക്ഷത്തിന് 355 എന്ന മാന്ത്രികസംഖ്യ വേണമെ ന്നിരിയ്ക്കെ എഫ്ഡിപിയെയും ഗ്രീൻ പാർട്ടിയെയും സഖ്യകക്ഷി കളാക്കി ജെമൈക്ക മോഡ ൽ(പാർട്ടി കൊടികളുടെ നിറമാ യ കുറുപ്പ്, പച്ച, മഞ്ഞ) എന്ന ഓ മനപ്പേരിൽ പുതിയ സഖ്യത്തി നുള്ള പുറപ്പാടിലാണ് മെർക്കൽ. അതിനുള്ള ചർച്ചകൾ പുരോഗ മിക്കുകയാണ്.

ജോ​​​സ് കു​​​ന്പി​​​ളു​​​വേ​​​ലി​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.