ഐഎസ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്നു സൂചന
ഐഎസ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്നു സൂചന
Monday, July 17, 2017 12:10 PM IST
ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌ലാമി​​​ക് സ്റ്റേ​​​റ്റ് (ഐഎസ്) ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ത​​​ല​​​വ​​​ൻ അ​​​ബുബക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ഇ​​​റാ​​​ക്കി​​​ലെ​​​യും കു​​​ർ​​​ദ് മേ​​​ഖ​​​ല​​​യി​​​ലെ​​​യും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് ഈ സൂ​​​ച​​​ന ന​​​ല്കി​​​യ​​​ത്.

സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി ഫോ​​​ർ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ബാ​​​ഗ്ദാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി അ​​​റി​​​യി​​​ച്ചിരുന്നു. എ​​​ന്നാ​​​ൽ, അ​​​മേ​​​രി​​​ക്ക അ​​​ട​​​ക്ക​​​മു​​​ള്ള പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നി​​​ല്ല.ബാ​​​ഗ്ദാ​​​ദി സി​​​റി​​​യ​​​യി​​​ലെ റാ​​​ഖാ​​​യ്ക്കു സ​​​മീ​​​പം ഒ​​​ളി​​​ച്ചു​​​ക​​​ഴി​​​യു​​​ന്ന​​​താ​​​യി വി​​​വ​​​രം ല​​​ഭി​​​ച്ചു​​​വെ​​​ന്ന് ഇ​​​റാ​​​ക്കി​​​ലെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി അ​​​ബു അ​​​ലി ബ​​​സ്രി പ​​​റ​​​ഞ്ഞു. ബാ​​​ഗ്ദാ​​​ദി ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടെ​​​ന്ന് കു​​​ർ​​​ദി​​​ഷ് സേ​​​ന​​​യി​​​ലെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ​​​വി​​​ഭാ​​​ഗം നേ​​​താ​​​വ് ല​​​ഹൂ​​​ർ ത​​​ല​​​ബാ​​​നി​​​യും പ​​​റ​​​ഞ്ഞു.


ആ​​​സ്ഥാ​​​ന ന​​​ഗ​​​ര​​​മാ​​​യ മൊ​​​സൂ​​​ൾ കൈ​​​വി​​​ടേ​​​ണ്ടി​​​വ​​​ന്നു​​​വെ​​​ങ്കി​​​ലും ഐ​​​എ​​​സ് ഇ​​​പ്പോ​​​ഴും ശ​​​ക്ത​​​മാ​​​ണെ​​​ന്നും ലോ​​​ക​​​മെ​​​ന്പാ​​​ടു​​​മു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ടു​​​ക​​​യാ​​​ണെ​​​ന്നും ബ​​​സ്രി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. ഐ​​​എ​​​സി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി​​​രു​​​ന്ന മൊ​​​സൂ​​​ൾ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് ഇ​​​റാ​​​ക്കി സേ​​​ന തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.