ഫിലിപ്പീൻസിൽ സൈനിക നടപടി തുടരുന്നു, മരണം 100
ഫിലിപ്പീൻസിൽ സൈനിക നടപടി തുടരുന്നു, മരണം 100
Sunday, May 28, 2017 11:16 AM IST
മ​​നി​​ല: ഫി​​ലി​​പ്പീ​​ൻ​​സി​​ലെ മി​​ൻ​​ഡ​​നാ​​വോ പ്ര​​വി​​ശ്യ​​യി​​ലെ മ​​രാ​​വി ന​​ഗ​​രം ഐ​​എ​​സ് ബ​​ന്ധ​​മു​​ള്ള ഭീ​​ക​​ര​​രി​​ൽ നി​​ന്നു മോ​​ചി​​പ്പി​​ക്കു​​ന്ന​​തി​​ന് സൈ​​ന്യം ആ​​രം​​ഭി​​ച്ച പോ​​രാ​​ട്ടം ആ​​റാം​​ദി​​വ​​സ​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​പ്പോ​​ൾ മ​​ര​​ണ​​സം​​ഖ്യ നൂ​​റി​​ന​​ടു​​ത്താ​​യി. അ​​ബു​​സാ​​യ​​ഫ്,മൗ​​ട്ടേ ഗ്രൂ​​പ്പി​​ൽ​​പ്പെ​​ട്ട 60ഭീ​​ക​​ര​​രെ സൈ​​ന്യം കൊ​​ല​​പ്പെ​​ടു​​ത്തി. 13 സൈ​​നി​​ക​​രും നാ​​ലു പോ​​ലീ​​സു​​കാ​​രും ആ​​ക്ര​​മ​​ണ​​ത്തി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. ന​​ഗ​​ര​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച 19 സി​​വി​​ലി​​യ​​ന്മാ​​രെ ഭീ​​ക​​ര​​ർ വ​​ധി​​ച്ചു.

ഒ​​ട്ടേ​​റെ​​പ്പേ​​ർ ന​​ഗ​​രം വി​​ട്ടെ​​ങ്കി​​ലും ഭീ​​ക​​ര​​രു​​ടെ അ​​ധീ​​ന​​ത​​യി​​ലു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ 2000 പേ​​ർ കു​​ടു​​ങ്ങി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ഭീ​​ക​​ര​​രു​​ടെ താ​​വ​​ള​​ങ്ങ​​ളി​​ൽ സൈ​​നി​​ക ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ത്തി.


ഭീ​​ക​​ര​​ർ കൊ​​ന്നു ത​​ള്ളി​​യ സി​​വി​​ലി​​യ​​ന്മാ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ സൈ​​ന്യം വീ​​ണ്ടെ​​ടു​​ത്തു. മ​​രാ​​വി​​യി​​ൽ നി​​ന്നു ട്ര​​ക്കി​​ൽ ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ച എ​​ട്ടു ക്രൈ​​സ്ത​​വ​​രെ ഭീ​​ക​​ര​​ർ കൈ​​ക​​ൾ കെ​​ട്ടി വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. ഒ​​രു ക​​ത്തീ​​ഡ്ര​​ലും സ്കൂ​​ളും ആ​​ശു​​പ​​ത്രി​​യും കൈ​​യ​​ട​​ക്കി​​യ ഭീ​​ക​​ര​​ർ നി​​ര​​വ​​ധി ക്രൈ​​സ്ത​​വ​​രെ ബ​​ന്ദി​​ക​​ളാ​​ക്കി​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.മി​​ൻ​​ഡ​​നാ​​വോ​​യി​​ൽ പ്ര​​സി​​ഡ​​ന്‍റ് ഡു​​ട്ടെ​​ർ​​ട്ടെ നേ​​ര​​ത്തെ പ​​ട്ടാ​​ള​​നി​​യ​​മം പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.