ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കി
ബ്രിട്ടനിൽ സുരക്ഷ ശക്തമാക്കി
Wednesday, May 24, 2017 11:26 AM IST
ല​​ണ്ട​​ൻ: മാ​​ഞ്ച​​സ്റ്റ​​ർ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ബ്രി​​ട്ട​​നി​​ലെ പ്ര​​ധാ​​ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള സു​​ര​​ക്ഷ വ​​ർ​​ധി​​പ്പി​​ച്ചു. കൂ​​ടു​​ത​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു സാ​​ധ്യ​​ത​​യു​​ണ്ട​​ന്ന് ഇ​​ന്‍റ​​ലി​​ജ​​ൻ​​സു​​കാ​​ർ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.​​സം​​ഗീ​​ത​​ക്ക​​ച്ചേ​​രി​​ക​​ൾ, സ്പോ​​ർ​​ട്സ് മ​​ത്സ​​ര​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ന​​ട​​ക്കു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ സൈ​​നി​​ക​​രെ വി​​ന്യ​​സി​​ക്കും. 3800 സൈ​​നി​​ക​​രെ ബ്രി​​ട്ടീ​​ഷ് തെ​​രു​​വു​​ക​​ളി​​ൽ വി​​ന്യ​​സി​​ക്കു​​മെ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ആം​​ബ​​ർ റ​​ഡ് പ​​റ​​ഞ്ഞു. ബ​​ക്കിം​​ഗാം കൊ​​ട്ടാ​​ര​​ത്തി​​നും പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വ​​സ​​തി​​ക്കും ഇ​​നി മു​​ത​​ൽ സൈ​​നി​​ക​​ഗാ​​ർ​​ഡു​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം ഉ​​ണ്ടാ​​വും. പാ​​ർ​​ല​​മെ​​ന്‍റി​​ൽ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി.

മാ​​ഞ്ച​​സ്റ്റ​​ർ ആ​​ക്ര​​മ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി അഞ്ചു പേ​​രെ ബ്രിട്ടനിൽ അ​​റ​​സ്റ്റ് ചെ​​യ്ത​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. ചാവേർ സ്ഫോടനം നടത്തിയ സ​​ൽ​​മാ​​ൻ അ​​ബ​​ദിയുടെ (22) ബന്ധു ഇസ്മയിൽ അബദിയും അറസ്റ്റി ലായവരിൽ ഉൾപ്പെടും. അബദി യുടെ മറ്റൊരു സഹോദരൻ ലിബിയയിൽ അറസ്റ്റിലായി. സ ൽമാൻ അബദി ഒ​​റ്റ​​യ്ക്കാ​​ണ് തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ചാവേർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു ക​​രു​​തു​​ന്നി​​ല്ലെ​​ന്നും ഇ​​യാ​​ൾ​​ക്ക് കൂ​​ട്ടാ​​ളി​​ക​​ളു​​ടെ സ​​ഹാ​​യം ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി ആം​​ബ​​ർ റ​​ഡ് പ​​റ​​ഞ്ഞു.​​അ​​ബ​​ദി​​യെ​​ക്കു​​റി​​ച്ചു നേ​​ര​​ത്തെ പോ​​ലീ​​സി​​ന് അ​​റി​​വു​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.


മാ​​ഞ്ച​​സ്റ്റ​​റി​​ൽ ലി​​ബി​​യ​​ൻ വം​​ശ​​ജ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ മ​​ക​​നാ​​യി 1994ലാ​​ണ് അ​​ബദി ജ​​നി​​ച്ച​​ത്. അ​​ബദി അ​​ടു​​ത്ത​​യി​​ടെ​​യാ​​ണ് ലി​​ബി​​യ​​യി​​ൽ​​നി​​ന്നു ബ്രി​​ട്ട​​നി​​ൽ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​ത്.
നി​​ര​​വ​​ധി കൗ​​മാ​​ര​​ക്കാ​​രും കു​​ട്ടി​​ക​​ളും പ​​ങ്കെ​​ടു​​ത്ത മാ​​ഞ്ച​​സ്റ്റ​​ർ അ​​രീ​​ന​​യി​​ലെ സം​​ഗീ​​ത​​ക്ക​​ച്ചേ​​രി​​യു​​ടെ സ​​മാ​​പ​​ന​​ത്തിൽ ന​​ട​​ന്ന സ്ഫോ​​ട​​ന​​ങ്ങ​​ളി​​ൽ 22 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും 64 പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഗാ​​യി​​ക അ​​രി​​യാ​​ന ഗ്രാ​​ൻ​​ഡെ​​യ്ക്കു കു​​ഴ​​പ്പ​​മി​​ല്ല. അ​​വ​​ർ ഇ​​ന്ന​​ലെ സ്വ​​ദേ​​ശ​​മാ​​യ അ​​മേ​​രി​​ക്ക​​യി​​ലെ ഫ്ളോ​​റി​​ഡ​​യി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.