ദക്ഷിണ ഫിലിപ്പീൻസിൽ പട്ടാളഭരണം
Wednesday, May 24, 2017 11:26 AM IST
മ​​​നി​​​ല: ദ​​​ക്ഷി​​​ണ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ മി​​​ൻ​​​ഡ​​​നാ​​​വോ മേ​​​ഖ​​​ല​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച പ്ര​​​സി​​​ഡ​​​ന്‍റ് ഡു​​​ട്ടെ​​​ർ​​​ട്ടെ പ​​​ട്ടാ​​​ള ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ൻ​​​ഡ​​​നാ​​​വോ​​​യി​​​ലെ മ​​​രാ​​​വി​​​സി​​​റ്റി​​​യി​​​ൽ ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ഭീ​​​ക​​​ര​​​ർ ഒ​​​രു ജ​​​യി​​​ലും ആ​​​ശു​​​പ​​​ത്രി​​​യും മ​​​റ്റു കെ​​​ട്ടി​​​ട​​​ങ്ങ​​​ളും കൈ​​​യ​​​ട​​​ക്കു​​​ക​​​യും സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യി ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യും ചെ​​​യ്തെ​​​ന്ന വാ​​​ർ​​​ത്ത​​​യെ​​​ത്തു​​​ട​​​ർ​​​ന്നു റ​​​ഷ്യ​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം റ​​​ദ്ദാ​​​ക്കി ഡു​​​ട്ടെ​​​ർ​​​ട്ടെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ​​​ത്തി. ര​​​ണ്ടു സൈ​​​നി​​​ക​​​രെ​​​യും ഒ​​​രു പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​റെ​​​യും ഭീ​​​ക​​​ര​​​ർ വ​​​ധി​​​ച്ചു. 12 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഒ​​​രു വ​​​ർ​​​ഷം വ​​​രെ പ​​​ട്ടാ​​​ള ഭ​​​ര​​​ണം ദീ​​​ർ​​​ഘി​​​പ്പി​​​ക്കു​​​മെ​​​ന്നു ഡു​​​ട്ടെ​​​ർ​​​ട്ടെ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. അ​​​ക്ര​​​മി​​​ക​​​ളെ നി​​​ഷ്ഠുര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്രാ​​​മ​​​ധ്യേ വി​​​മാ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഡു​​​ട്ടെ​​​ർ​​​ട്ടെ പ​​​റ​​​ഞ്ഞു.


ഐ​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള അ​​​ബു​​​സാ​​​യ​​​ഫ് ഗ്രൂ​​​പ്പി​​​ന്‍റെ നേ​​​താ​​​വ് ഇ​​​സ്നി​​​ലോ​​​ൺ ഹാ​​​പി​​​ലോ​​​ണി​​​നെ പി​​​ടി​​​കൂ​​​ടാ​​​നാ​​​ണ് സൈ​​​നി​​​ക​​​ർ മ​​​രാ​​​വി​​​യി​​​ലെ​​​ത്തി​​​യ​​​ത്. സൈ​​​ന്യ​​​വു​​​മാ​​​യി ഭീ​​​ക​​​ര​​​ർ ഏ​​​റ്റു​​​മു​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
ഹാ​​​പി​​​ലോ​​​ണി​​​ന്‍റെ ത​​​ല​​​യ്ക്ക് യു​​​എ​​​സ് അ​​​ര​​​ക്കോ​​​ടി ഡോ​​​ള​​​ർ വി​​​ല​​​യി​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.