യൂറോപ്പിലുണ്ടായ ഭീകരാക്രമണങ്ങൾ
Tuesday, May 23, 2017 11:35 AM IST
2004 മാ​​​​ർ‌​​​​ച്ച്- മാ​​​​ഡ്രി​​​​ഡ്, സ്പെ​​​​യി​​​​ൻ: റെ​​​​യി​​​​ൽ​​​​പ്പാ​​​​ള​​​​ത്തി​​​​ൽ ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. 191 പേ​​​​ർ മ​​​​രി​​​​ച്ചു. 600 ല​​​​ധി​​​​കം പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്ക്. അ​​​​ൽ ക്വ​​​​യ്ദ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള അ​​​​ബു ഹ​​​​ഫ്സ് അ​​​​ൽ മ​​​​സ്രി ബ്രി​​​​ഗേ​​​​ഡ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മേ​​​​റ്റു.

2004 ഒ​​​​ക്ടോ​​​​ബ​​​​ർ-​​​​പാ​​​​രി​​​​സ്, ഫ്രാ​​​​ൻ​​​​സ്: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ൻ എം​​​​ബ​​​​സി​​​​ക്കു നേ​​​​ർ​​​​ക്ക് അ​​​​ൾ​​​​ജീ​​​​രി​​​​യ​​​​ൻ ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം

2005 ജൂ​​​​ലൈ-​​​​ല​​​​ണ്ട​​​​ൻ, യു​​​​കെ: ബ​​​​സി​​​​നും മൂ​​​​ന്നു ഭൂ​​​​ഗ​​​​ർ​​​​ഭ ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്കും നേ​​​​ർ​​​​ക്ക് ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം. 52 പേ​​​​ർ മ​​​​രി​​​​ച്ചു. അ​​​​ൽ ക്വ​​​​യ്ദ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മേ​​​​റ്റു.

2011 ജൂ​​​​ലൈ-​​​​ഓ​​​​സ്‌​​​​ലോ, നോ​​​​ർ​​​​വേ: ആ​​​​ൻ​​​​ഡേ​​​​ഴ്സ് ബ്രീ​​​​വി​​​​ക് എ​​​​ന്ന തീ​​​​വ്ര​​​​വാ​​​​ദി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 77 മ​​​​ര​​​​ണം. 300 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്ക്.

2012 ജൂ​​​​ലൈ-​​​​ബ​​​​ർ​​​​ഗാ​​​​സ്, ബ​​​​ൾ​​​​ഗേ​​​​റി​​​​യ: ഇ​​​​സ്രേ​​​​ലി വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ബ​​​​സി​​​​നു നേ​​​​ർ​​​​ക്ക് ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം. അ​​​​ഞ്ചു വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളും ബ​​​​സ് ഡ്രൈ​​​​വ​​​​റും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2014 മേ​​​​യ്-​​​​ബ്ര​​​​സ​​​​ൽ​​​​സ്, ബെ​​​​ൽ​​​​ജി​​​​യം: ജൂ​​​​ത മ്യൂ​​​​സി​​​​യ​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം. നാ​​​​ലു പേ​​​​ർ‌ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2015 ജ​​​​നു​​​​വ​​​​രി-​​​​പാ​​​​രീ​​​​സ്, ഫ്രാ​​​​ൻ​​​​സ്: ഫ്ര​​​​ഞ്ച് മാ​​​​സി​​​​ക​​​​യാ​​​​യ ഷാ​​​​ർ​​​​ളി എ​​​​ബ്ദോ​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​നു നേ​​​​ർ​​​​ക്ക് ര​​​​ണ്ടു ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2015 ന​​​​വം​​​​ബ​​​​ർ-​​​​പാ​​​​രീ​​​​സ്, ഫ്രാ​​​​ൻ​​​​സ്: ഫു​​​​ട്ബോ​​​​ൾ സ്റ്റേ​​​​ഡി​​​​യം, സം​​​​ഗീ​​​​ത​​​​പ​​​​രി​​​​പാ​​​​ടി, ക​​​​ഫേ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. നൂ​​​​റി​​​​ലേ​​​​റെ​​​​പ്പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.
2016 മാ​​​​ർ​​​​ച്ച്-​​​​ബ്ര​​​​സ​​​​ൽ​​​​സ്, ബെ​​​​ൽ​​​​ജി​​​​യം: ബ്ര​​​​സ​​​​ൽ​​​​സ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ഐ​​​​എ​​​​സ് ഭീ​​​​ക​​​​ര​​​​ർ ന​​​​ട​​​​ത്തി​​​​യ ഇ​​​​ര​​​​ട്ട സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 34 മ​​​​ര​​​​ണം. മീ​​​​ൽ​​​​ബീ​​​​ക്ക് മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നി​​​​ലും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യി.


2016 ജൂ​​​​ലൈ- നീ​​​​സ്, ഫ്രാ​​​​ൻ‌​​​​സ്: ബ​​​​സ്തീ​​​​ൽ ദിന ​​​​ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നു നേ​​​​ർ​​​​ക്ക് ട്ര​​​​ക്ക് ഓ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി. 86 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നാ​​​​നൂ​​​​റി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.
2016 ജൂ​​​​ലൈ - മ്യൂ​​​​ണി​​​​ക്ക്, ജ​​​​ർ​​​​മ​​​​നി: ഷോ​​​​പ്പിം​​​​ഗ് മാ​​​​ളി​​​​ൽ തോ​​​​ക്കു​​​​ധാ​​​​രി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. ഒ​​​​ന്പ​​​​തു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2016 ഡി​​​​സം​​​​ബ​​​​ർ-​​​​ബെ​​​​ർ​​​​ലി​​​​ൻ, ജ​​​​ർ​​​​മ​​​​നി: തി​​​​ര​​​​ക്കേ​​​​റി​​​​യ ക്രി​​​​സ്മ​​​​സ് മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലേ​​​​ക്കു ഭീ​​​​ക​​​​ര​​​​ർ ട്ര​​​​ക്ക് ഓ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി. 12 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ​​​​ന്പ​​​​തി​​​​ല​​​​ധി​​​​കം പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.
2016 ഡി​​​​സം​​​​ബ​​​​ർ-​​​​സൂ​​​​റി​​​​ച്ച്, സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡ്: ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സെ​​​​ന്‍റ​​​​റി​​​​നു നേ​​​​ർ​​​​ക്ക് തോ​​​​ക്കു​​​​ധാ​​​​രി​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. മൂ​​​​ന്നു പേ​​​​ർ‌ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2017 മാ​​​​ർ​​​​ച്ച്-​​​​ല​​​​ണ്ട​​​​ൻ, യു​​​​കെ: ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു വെ​​​​ളി​​​​യി​​​​ൽ ഭീ​​​​ക​​​​ര​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം. പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ അ​​​​ഞ്ചു പേ​​​​ർ‌ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഭീ​​​​ക​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2017 ഏ​​​​പ്രി​​​​ൽ-​​​​പാ​​​​രീ​​​​സ്, ഫ്രാ​​​​ൻ​​​​സ്: പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ഷാം​​​​പ്സ് എ​​​​ലീ​​​സി​ തെ​​​രു​​​വി​​​ൽ ആ​​​​ക്ര​​​​മ​​​​ണം. പോ​​​​ലീ​​​​സ് ഓ​​​​ഫീ​​​​സ​​​​റും അ​​​​ക്ര​​​​മി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഐ​​​​എ​​​​സ് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മേ​​​​റ്റെ​​​​ടു​​​​ത്തു.
2017 മേ​​​​യ്-​​​​മാ​​​​ഞ്ച​​​​സ്റ്റ​​​​ർ, യു​​​​കെ: ​​​​സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ ഐ​​​​എ​​​​സ് ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണം. 22 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 60 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.