മൊസൂളിലേക്കു രണ്ടു കന്പനി യുഎസ് സൈനികർകൂടി
മൊസൂളിലേക്കു രണ്ടു കന്പനി യുഎസ് സൈനികർകൂടി
Monday, March 27, 2017 11:45 AM IST
മോ​​​സ്കോ: ഐ​​​എ​​​സി​​​ൽ​​​നി​​​ന്നു മൊ​​​സൂ​​​ൾ ന​​​ഗ​​​രം തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​ൻ യു​​​ദ്ധം ചെ​​​യ്യു​​​ന്ന ഇ​​​റാ​​​ക്കി സൈ​​​ന്യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തി​​​നാ​​​യി ര​​​ണ്ടു ക​​​ന്പ​​​നി യു​​​എ​​​സ് സൈ​​​നി​​​ക​​​രെ​​​ക്കൂ​​​ടി അ‍യ​​​യ്ക്കും. 200നും 300​​​നും ഇ​​​ട​​​യ്ക്കു സൈ​​​നി​​​ക​​​രാ​​​ണു ര​​​ണ്ടു​​​ ക​​​ന്പ​​​നി​​​ക​​​ളി​​​ലും കൂ​​​ടി​​​യു​​​ള്ള​​​ത്. പ്ര​​​ത്യേ​​​ക വ്യോ​​​മ​​​സേ​​​നാ വി​​​ഭാ​​​ഗ​​​ത്തെ​​​യും നി​​​യോ​​​ഗി​​​ക്കും.

ഇ​​​റാ​​​ക്കി​​​ലും കു​​​വൈ​​​ത്തി​​​ലു​​​മാ​​​യി 1700 സൈ​​​നി​​​ക​​​രു​​​ള്ള 82-ാം എ​​​യ​​​ർ​​​ബോ​​​ൺ യൂ​​​ണി​​​റ്റ് ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ മൊ​​​സൂ​​​ൾ യു​​​ദ്ധ​​​ത്തി​​​ൽ സ​​​ഹാ​​​യി​​​ക്കു​​​ന്നു​​​ണ്ട്. കി​​​ഴ​​​ക്ക​​​ൻ മൊ​​​സൂ​​​ളി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം കൈ​​​യ​​​ട​​​ക്കി​​​യ ഇ​​​റാ​​​ക്കി സൈ​​​ന്യം പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മൊ​​​സൂ​​​ൾ​​​കൂ​​​ടി പി​​​ടി​​​ച്ച് ഐ​​​എ​​​സി​​​നെ തു​​​ര​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. അ​​​തി​​​നി​​​ടെ യു​​​എ​​​സ് സ​​​ഖ്യം ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 240 സി​​​വി​​​ലി​​​യ​​​ന്മാ​​​ർ മൊ​​​സൂ​​​ളി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നു. വ്യോ​​​മാ​​​ക്ര​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നു യു​​​എ​​​സ് സ​​​മ്മ​​​തി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.